ട്രൈ​ബ​ൽ വി​ഭാ​ഗ​ത്തി​നു​ള്ള തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വേ​ത​നം ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണം: രാ​ഹു​ൽ ഗാ​ന്ധി എം​പി
Saturday, July 31, 2021 2:17 AM IST
ക​ൽ​പ്പ​റ്റ: ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ​ന​ത്തി​നാ​യു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ട്രൈ​ബ​ൽ വി​ഭാ​ഗ​ത്തി​ന്‍റെ വേ​ത​ന കു​ടി​ശി​ക ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണം​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം​പി. ജി​ല്ല​യി​ലെ കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ന​ന്ത​മാ​യി നീ​ളു​ന്ന കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റെ പ്ര​യാ​സ​മ​നു​വ​ഭ​വി​ക്കു​ന്ന ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ട​യു​ള്ള വ​രു​ടെ വേ​ത​നം കു​ടി​ശി​ക നി​ല​വി​ലെ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ കാ​ര​ണം മു​ട​ങ്ങു​ന്ന​ത് അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ദി​ശ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ അ​ന്ത്യോ​ദ​യ യോ​ജ​ന, പ്ര​ധാ​ൻ മ​ന്ത്രി ഗ്രാ​മ സ​ട​ക് യോ​ജ​ന, നാ​ഷ​ണ​ൽ സോ​ഷ്യ​ൽ അ​സി​സ്റ്റ​ൻ​സ് പ്രോ​ഗാം, പ്ര​ധാ​ൻ മ​ന്ത്രി ആ​വാ​സ് യോ​ജ​ന, സ്വ​ച്ച് ഭാ​ര​ത് മി​ഷ​ൻ, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, എം​പി​എ​ൽ​എ​ഡി​എ​സ് ഫ്ള​ഡ് വ​ർ​ക്ക് തു​ട​ങ്ങി ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി.
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. എ​ല്ലാ​വ​രും വാ​ക്സി​നേ​റ്റ് ചെ​യ്യാ​നും പ​ര​മാ​വ​ധി ജാ​ഗ്ര​ത പാ​ലി​ക്കാ​നും നി​ർ​ദ്ദേ​ശി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ മു​ഴു​വ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നെ​യും അ​ഭി​ന​ന്ദി​ച്ചു. കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണം സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം​പി അ​റി​യി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ദാ​രി​ദ്ര ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദ്, എ​ഡി​എം എ​ൻ.​ഐ. ഷാ​ജു തു​ട​ങ്ങി വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.