വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് സ്പ​ന്ദ​നം മാ​ന​ന്ത​വാ​ടി സ്വീ​ക​ര​ണം ന​ൽ​കി
Sunday, August 1, 2021 12:43 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​ദ്യ മു​ഴു​വ​ൻ​സ​മ​യ പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​റ്റ ഡോ. ​കെ.​കെ. മു​ബാ​റ​കി​ന് സ്പ​ന്ദ​നം മാ​ന​ന്ത​വാ​ടി സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ലാ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് വ​യ​നാ​ടി​ന്‍റെ അ​ധി​ക ചു​മ​ത​ല ന​ൽ​കു​ക​യാ​യി​രു​ന്നു. വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മാ​ത്ര​മാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ പ്രി​ൻ​സി​പ്പ​ലാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ന​സ്തേ​ഷ്യോ​ള​ജി വി​ഭാ​ഗം ത​ല​വ​നാ​യി​രു​ന്ന ഡോ. ​കെ.​കെ. മു​ബാ​റ​ക്. ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം കോ​ഴി​ക്കോ​ടാ​ണ് താ​മ​സം.
ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ സ്പ​ന്ദ​നം മാ​ന​ന്ത​വാ​ടി പ്രി​ൻ​സി​പ്പ​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി. പ്ര​സി​ഡ​ന്‍റ് ഡോ. ​എ. ഗോ​കു​ൽ​ദേ​വ് പൂ​ച്ചെ​ണ്ട് സ​മ്മാ​നി​ച്ചു. സെ​ക്ര​ട്ട​റി പി.​സി. ജോ​ണ്‍​സ​ണ്‍, ഡ​യ​റ​ക്ട​ർ ബാ​ബു ഫി​ലി​പ്പ്, ട്ര​ഷ​റ​ർ ജ​സ്റ്റി​ൻ പ​ന​ച്ചി​യി​ൽ, പി​ആ​ർ​ഒ കെ.​എം. ഷി​നോ​ജ്, മെ​ഡി​ക്ക​ൽ കോ​ള​ജ് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് എ​സ്.​പി. പ്ര​ഭ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​റ്റ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ എ​ത്ര​യും വേ​ഗം കോ​ള​ജി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഡോ. ​കെ.​കെ. മു​ബാ​റ​ക് പ​റ​ഞ്ഞു.