ജ​ല​ജീ​വ​ൻ മി​ഷ​ൻ ര​ണ്ടാംഘ​ട്ടം: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ 41 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം
Monday, August 2, 2021 12:40 AM IST
മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ 6000 വീ​ടു​ക​ൾ​ക്കു കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​ക്ക് എ​സ്എ​ൽ​എ​സ്എ​സ്‌​സി അം​ഗീ​കാ​രം ല​ഭി​ച്ചു. 41 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. കാ​ളി​ന്ദി പു​ഴ​യി​ൽ പ​ന​വ​ല്ലി ത​ട​യ​ണ​യു​ടെ അ​ടു​ത്താ​യി എ​ട്ടു​മീ​റ്റ​ർ വ്യാ​സ​ത്തി​ൽ കി​ണ​ർ -പ​ന്പ് ഹൗ​സ് തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കും. സ​മീ​പ​ത്തു പ​ഞ്ചാ​യ​ത്ത് വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റു​ന്ന സ്ഥ​ല​ത്ത് 2.50 ദ​ശ​ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല സ്ഥാ​പി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ജ​ല സം​ഭ​ര​ണി​ക​ളി​ൽ വെ​ള്ളം എ​ത്തി​ക്കും.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 70.60 കി​ലോ​മീ​റ്റ​ർ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ കൂ​ടി പൂ​ർ​ത്തീ​ക​രി​ച്ചു പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ജ​ല​മെ​ത്തി​ക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ സ്ഥ​ല​ങ്ങ​ൾ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ​ഡ​ബ്ല്യു​എ ബ​ത്തേ​രി എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ തു​ള​സി​ധ​ര​ൻ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ജി​തേ​ഷ് എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രുന്നു.