കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്പോ​ഴും പു​ൽ​പ്പ​ള്ളി​യി​ലെ ബാ​ങ്കു​ക​ളി​ൽ വ​ൻ​തി​ര​ക്ക്
Saturday, September 11, 2021 1:05 AM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി പു​ൽ​പ്പ​ള്ളി​യി​ലെ ബാ​ങ്കു​ക​ളി​ൽ വ​ൻ​തി​ര​ക്ക്. നി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പോ പോ​ലീ​സോ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. പു​ൽ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന് 50 മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
പെ​ൻ​ഷ​ൻ, സ്വ​ർ​ണ​പ​ണ​യം പു​തു​ക്ക​ൽ, വി​വി​ധ ലോ​ണു​ക​ൾ പു​തു​ക്ക​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണ് നൂ​റ് ക​ണ​ക്കി​നാ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ ബാ​ങ്കു​ക​ളി​ലെ​ത്തു​ന്ന​ത്. ഇ​വ​രെ നി​യ​ന്ത്രി​ച്ച് പ്ര​വേ​ശി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​തെ കു​ഴ​ങ്ങു​ക​യാ​ണ് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ. പ്ര​ധാ​ന​മാ​യും പു​ൽ​പ്പ​ള്ളി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, ക​ന​റാ​ബാ​ങ്ക് എ​ന്നി​വ​യ്ക്ക് മു​ന്പി​ലാ​ണ് തി​ര​ക്കു​ള്ള​ത്. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും കാ​റ്റി​ൽ​പ്പ​റ​ത്തി​ക്കൊ​ണ്ട് ആ​ളു​ക​ൾ തി​ക്കും​തി​ര​ക്കു​മു​ണ്ടാ​ക്കി ബാ​ങ്കു​ക​ളി​ലെ​ത്തു​ന്ന​ത്.
ഒ​രേ സ​മ​യം നി​ശ്ചി​ത​യാ​ളു​ക​ളെ മാ​ത്ര​മെ പ്ര​വേ​ശി​പ്പി​ക്കാ​വു എ​ന്ന നി​ർ​ദേ​ശം നി​ൽ​നി​ൽ​ക്കു​ന്പോ​ഴും അ​തൊ​ന്നും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഇ​വി​ടെ ന​ട​പ്പി​ലാ​ക്കു​ന്നി​ല്ല. തി​ര​ക്ക് മൂ​ലം ആ​ളു​ക​ൾ മു​ട്ടി​യു​രു​മി​യാ​ണ് നി​ൽ​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ൽ ഗു​രു​ത​ര​പ്ര​ത്യാ​ഘാ​ത​ത്തി​ന് വ​ഴി തെ​ളി​ക്കു​ന്ന​താ​ണ് ഈ ​തി​ര​ക്ക്.
ലോ​ണു​ക​ളും മ​റ്റും പു​തു​ക്കു​ന്ന​തി​നാ​യി സ​മ​യം നീ​ട്ടി ന​ൽ​കി​യോ മു​ൻ​കൂ​ട്ടി ടോ​ക്ക​ണ്‍ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യോ ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​രു​ത്തി രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സ​മീ​പ​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റു​മു​ള്ള​വ​ർ​ക്കും ഈ ​തി​ര​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്.
ആ​ളു​ക​ളു​ടെ ബാ​ഹു​ല്യം കു​റ​ക്കു​ന്ന​തി​നാ​യി എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ർ. ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി പ്ര​ദേ​ശം കൂ​ടി​യാ​യ പു​ൽ​പ്പ​ള്ളി​യി​ലെ ബാ​ങ്കു​ക​ളി​ലെ തി​ര​ക്ക് ആ​ശ​ങ്ക​യു​യ​ർ​ത്തു​ക​യാ​ണ്.