സ​ന്പൂ​ർ​ണ ഐ​എ​ൽ​ജി​എം​എ​സ് സം​വി​ധാ​നം ഒ​രു​ക്കി വ​യ​നാ​ട്
Thursday, September 16, 2021 12:38 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ മു​ഴു​വ​ൻ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഐ​എ​ൽ​ജി​എം​എ​സ് സം​വി​ധാ​നം ഒ​രു​ക്കി​യ ആ​ദ്യ ജി​ല്ല​യാ​യി വ​യ​നാ​ട്. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭ​ര​ണ നി​ർ​വ​ഹ​ണ ന​ട​പ​ടി​ക​ളും സേ​വ​ന​ങ്ങ​ളും സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​യി പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​ര​ൽ​ത്തു​ന്പി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​ൻ (ഐ​കെ​എം) ത​യാ​റാ​ക്കി​യ അ​തി​നൂ​ത​ന​മാ​യ സോ​ഫ്റ്റ്‌​വേ​ർ ആ​പ്ലി​ക്കേ​ഷ​നാ​ണ് സം​യോ​ജി​ത പ്ര​ദേ​ശി​ക ഭ​ര​ണ മാ​നേ​ജ്മെ​ന്‍റ് സം​വി​ധാ​ന​മാ​യ ഐ​എ​ൽ​ജി​എം​എ​സ് (Integrated Local Governance Management System (ILGMS).
പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സോ​ഫ്റ്റ്‌‌​വേ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ലോ​ഗി​നി​ലൂ​ടെ​യും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള 213 സേ​വ​ന​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നും വി​വി​ധ നി​കു​തി​ക​ളും ഫീ​സു​ക​ളും അ​ട​വാ​ക്കു​ന്ന​തി​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും.
citizen.lsgkerala.gov.in, tthsp://erj.lsgkerala.gov.in എ​ന്നീ വെ​ബ് സൈ​റ്റു​ക​ൾ വ​ഴി​യാ​ണ് സേ​വ​നം ല​ഭ്യ​മാ​കു​ക.
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സെ​ക്ര​ട്ട​റി​മാ​ർ, ജീ​വ​ന​ക്കാ​ർ ,സം​സ്ഥാ​ന/​ജി​ല്ലാ​ത​ല മാ​സ്റ്റ​ർ ട്രെ​യ്ന​ർ​മാ​ർ, ഐ​ക​എം ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ സേ​വ​ന​ത്തി​ലൂ​ടെ​യാ​ണ് വ​യ​നാ​ട് ജി​ല്ല ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​രി​ച്ച​തെ​ന്ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.