എം​എ​സ്എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ലി​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി
Thursday, September 16, 2021 12:38 AM IST
ക​ൽ​പ്പ​റ്റ: ഹ​രി​ത വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​ക്കെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച എം​എ​സ്എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ലി​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി. എം​എ​സ്എ​ഫ്, ലീ​ഗ് ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ​നി​ന്നും പി.​പി. ഷൈ​ജ​ലി​നെ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി പു​റ​ത്താ​ക്കി.
ഹ​രി​ത നേ​താ​ക്ക​ൾ​ക്കു നേ​രെ എം​എ​സ്എ​ഫ് നേ​താ​ക്ക​ൾ ലൈം​ഗി​ക അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന് പ​ല​ത​വ​ണ സം​ഘ​ട​നാ വേ​ദി​യി​ൽ പി.​പി. ഷൈ​ജ​ൽ വി​മ​ർ​ശ​ന​മു​ന്നി​യി​ച്ചി​രു​ന്നു.
മു​സ്‌​ലിം ലീ​ഗി​ന്‍റെ ന​ട​പ​ടി അ​പ്ര​തീ​ക്ഷി​ത​മ​ല്ല എ​ന്ന് പി.​പി. ഷൈ​ജ​ൽ പ്ര​തി​ക​രി​ച്ചു. പി.​കെ. ന​വാ​സ് ത​നി​ക്കെ​തി​രെ കു​റ​ച്ചു ദി​വ​സ​മാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. പു​റ​ത്താ​ക്കി​യ​താ​യി കൃ​ത്യ​മാ​യ നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും ഷൈ​ജ​ൽ പ​റ​ഞ്ഞു. ഹ​രി​ത വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ടി​ന്‍റെ പേ​രി​ൽ ഒ​രു സം​ഘം എം​എ​സ്എ​ഫ് നേ​താ​ക്ക​ൾ ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും ക്രൂ​ശി​ക്കു​ക​യാ​ണെ​ന്നും ഷൈ​ജ​ൽ പ​റ​ഞ്ഞി​രു​ന്നു.