ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു
Thursday, September 16, 2021 10:29 PM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ ന​ഗ​ര​ത്തി​ൽ ഓ​ട്ടോ റി​ക്ഷ​യി​ടി​ച്ച് ചു​രം സം​ര​ക്ഷ​ണ സ​മി​തി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും അ​ടി​വാ​രം സ്വ​ദേ​ശി​യു​മാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. അ​ടി​വാ​രം പു​തു​പ്പാ​ടി കൈ​ത​ക്കാ​ട​ൻ ആ​ലി​ഹാ​ജി (65) ആ​ണ് മ​രി​ച്ച​ത്. ന​ട​ന്നുപോ​കു​ന്ന​തി​നി​ട​യി​ൽ ഓ​ട്ടോ​റി​ക്ഷ ത​ട്ടി​യ​താ​യാ​ണ് വി​വ​രം.

ഉ​ട​ൻ ക​ൽ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ക​ദീ​ജ. മ​ക്ക​ൾ: റൈ​ഹാ​ന​ത്ത്, ഫൈ​സ​ല, റാ​ഷി​ദ്. മ​രു​മ​ക്ക​ൾ: സാ​ലി​ഹ് (ഖ​ത്ത​ർ), ആ​ലി, ജ​സ്‌ല.