വി​വി​ധ സ്വ​യംതൊ​ഴി​ൽ പ​ദ്ധ​തി: വാ​യ്പ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, September 17, 2021 8:22 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ദേ​ശീ​യ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ ധ​ന​കാ​ര്യ വി​ക​സ​ന കോ​ർ​പ​റേ​ഷ​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന 1,50,000 രൂ​പ മു​ത​ൽ 3,00,000 രൂ​പ വ​രെ പ​ദ്ധ​തി തു​ക​യു​ള്ള വി​വി​ധ സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി​ക​ക്ക് വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ യു​വ​തി യു​വാ​ക്ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ തൊ​ഴി​ൽ ര​ഹി​ത​രും 18 നും 55 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രും ആ​യി​രി​ക്ക​ണം. കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം 3,00,000 രൂ​പ​യി​ൽ ക​വി​യാ​ൻ പാ​ടി​ല്ല.
അ​നു​വ​ദ​നീ​യ​മാ​യ വാ​യ്പ തു​ക ഉ​പ​യോ​ഗി​ച്ച് കൃ​ഷി ഒ​ഴി​കെ​യു​ള​ള ഏ​തൊ​രു സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി​യി​ലും ഗു​ണ​ഭോ​ക്താ​വി​ന് ഏ​ർ​പ്പെ​ടാ​വു​ന്ന​താ​ണ്. വാ​യ്പാ​തു​ക ആ​റ് ശ​ത​മാ​നം പ​ലി​ശ സ​ഹി​തം 60 മാ​സ ഗ​ഡു​ക്ക​ളാ​യി തി​രി​ച്ച​ട​യ്ക്കേ​ണ്ട​താ​ണ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ വാ​യ്പ​യ്ക്ക് ഈ​ടാ​യി മ​തി​യാ​യ വ​സ്തു ജാ​മ്യം അ​ല്ലെ​ങ്കി​ൽ ഉ​ദ്യോ​ഗ​സ്ഥ ജാ​മ്യം ഹാ​ജ​രാ​ക്ക​ണം. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷാ ഫോ​റ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി കോ​ർ​പ്പ​റേ​ഷ​ന്‍റെ ക​ൽ​പ്പ​റ്റ പി​ണ​ങ്ങോ​ട് റോ​ഡ് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04936202869.