സാ​മൂ​ഹ്യ​ബോ​ധ​വ​ത്ക​ര​ണം വി​ദ്യാ​ല​യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണം: രാ​ഹു​ൽ ഗാ​ന്ധി എം​പി
Friday, September 17, 2021 8:22 AM IST
ക​ണി​യാ​രം: ഓ​സോ​ണ്‍ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള സാ​മൂ​ഹ്യ​ബോ​ധ​വ​ത്ക​ര​ണം വി​ദ്യാ​ല​യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ഓ​സോ​ണ്‍ ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശം പ്രാ​യോ​ഗി​ക​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ണി​യാ​രം ഫാ.​ജി​കെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലോ​ക ഓ​സോ​ണ്‍ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഓ​ണ്‍​ലൈ​ൻ പ​രി​പാ​ടി​യി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​സി​ജോ ഇ​ളം​കു​ന്ന​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന്യൂ ​ഡ​ൽ​ഹി എ​ൻ​പി​എ​ൽ സീ​നി​യ​ർ ശാ​സ​ത്ര​ജ്ഞ​ൻ ഡോ.​എ​സ്.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, ഐ​എ​സ്ആ​ർ​ഒ മു​ൻ ശാ​സ്ത്ര​ജ്ഞ​ൻ ബി​ജു വി. ​മാ​ത്യു എ​ന്നി​വ​ർ ഓ​സോ​ണ്‍​ദി​ന സ​ന്ദേ​ശം ന​ൽ​കി. മു​നി​സി​പ്പാ​ലി​റ്റി ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​വി. ജോ​ർ​ജ്, സ്കൂ​ൾ മാ​നേ​ജ​ർ സ​ണ്ണി മ​ഠ​ത്തി​ൽ, പ്രി​ൻ​സി​പ്പ​ൽ എം.​എ. മാ​ത്യു, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ൻ​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ, ഇ.​കെ. വ​ർ​ഗീ​സ്, സ്റ്റെ​നി​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.