വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി
Saturday, September 18, 2021 1:05 AM IST
ഗൂ​ഡ​ല്ലൂ​ർ: കൊ​ള​പ്പ​ള്ളി​യി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ള​പ്പ​ള്ളി സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​ൻ (50)യെ ​ചേ​ര​ന്പാ​ടി സി​ഐ അ​മു​ത അ​റ​സ്റ്റു ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ നി​യ​മം ചു​മ​ത്തി​യി​ട്ടു​ണ്ട്. വ​ന​ത്തി​ൽ കൊ​ണ്ടു​പോ​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.

പാ​ർ​ക്കിം​ഗ് ഏ​രി​യ തു​റ​ക്ക​ണ​മെ​ന്ന്

ഉൗ​ട്ടി: എ​ടി​സി​യി​ലെ വാ​ഹ​ന പാ​ർ​ക്കിം​ഗ് ഏ​രി​യ തു​റ​ക്ക​ണ​മെ​ന്ന് സ​ഞ്ചാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ വാ​ഹ​ന പാ​ർ​ക്കിം​ഗ് ഏ​രി​യ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് ഉൗ​ട്ടി​യി​ൽ എ​ത്തു​ന്ന​ത്. സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ടൂ​റി​സ്റ്റു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് ഇ​ത് തു​റ​ന്നു കൊ​ടു​ക്ക​ണം. പ്ര​ശ്ത്തി​ൽ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

സ്കാ​ന​ർ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

ഉൗ​ട്ടി: കു​ന്നൂ​ർ ഓ​ട്ടു​പ​ട്ട​റ ഗ​വ. ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച ഗ​ർ​ഭി​ണി​ക​ൾ​ക്കു​ള്ള സ്കാ​ന​ർ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. 6.50 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് സ്കാ​ന​ർ സെ​ന്‍റ​ർ തു​റ​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ബ​ന്ധി​ച്ചു.