ലോ​ക മു​ള​ദി​നാചരണം സംഘടിപ്പിച്ചു
Sunday, September 19, 2021 12:58 AM IST
മാ​ന​ന്ത​വാ​ടി: ക​മ്മ​ന ഗോ​ത്ര ദീ​പം വാ​യ​ന​ശാ​ല, സ്പെ​ഷ​ൽ ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ (എ​സ്ടി​സി) ബി​ആ​ർ​സി മാ​ന​ന്ത​വാ​ടി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക മു​ള​ദി​നം ആ​ച​രി​ച്ചു. ഗോ​ത്ര ദീ​പം വാ​യ​ന​ശാ​ല കോ​ഓ​ർ​ഡി​നേ​റ്റ​റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​ആ​ർ. പ്ര​ദീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ ക​ബ​നീ തീ​ര​ത്ത് മു​ള തൈ​ക​ൾ ന​ട്ടാ​യി​രു​ന്നു ദി​നാ​ച​ര​ണം.
തു​ട​ർ​ന്ന് ഓ​ണ്‍​ലൈ​നി​ലൂ​ടെ ന​ട​ന്ന ദി​നാ​ചാ​ര​ണ പ​രി​പാ​ടി സ​മ​ഗ്ര ശി​ക്ഷ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ. മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും മു​ള ഉ​ത്പ​ന്ന നി​ർ​മാ​ണ വി​ദ​ഗ്ദ​നു​മാ​യ നൂ​ർ മു​ഹ​മ്മ​ദ് മു​ഖ്യാ​ഥി​തി​യാ​യി. ച​ട​ങ്ങി​ൽ വി​ദ്യാ വോ​ള​ണ്ടി​യ​ർ കെ.​ആ​ർ. ഷി​ജു, ച​ന്ദ്ര​ൻ, വി​ദ്യാ​ർ​ത്ഥി​ക​ളാ​യ അ​നീ​ഷ്മ, അ​നു​ഷ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.