ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലും ഇ​നി ‘സാ​ർ, മാ​ഡം’ വി​ളി​യി​ല്ല
Sunday, September 19, 2021 12:59 AM IST
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലും സാ​ർ, മാ​ഡം വി​ളി ഇ​നി​യി​ല്ല. പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ജ​ന​സൗ​ഹൃ​ദ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സാ​ർ, മാ​ഡം വി​ളി ഒ​ഴി​വാ​ക്കി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​യി പ​റ​ഞ്ഞു. സേ​വ​നം ഔ​ദാ​ര്യ​മ​ല്ല, അ​വ​കാ​ശ​മാ​ണ് എ​ന്ന ല​ക്ഷ്യം സാ​ധൂ​ക​രി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ ജ​ന​സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ത​വി​ഞ്ഞാ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലും ഇ​നി മു​ത​ൽ ജ​ന​പ്ര​തി​നി​ധി​ക​ളേ​യൊ ഉ​ദ്യോ​ഗ​സ്ഥ​രേ​യൊ സാ​ർ, മാ​ഡം എ​ന്ന് വി​ളി​ക്കു​ക​യോ അ​പേ​ക്ഷ​ക​ളി​ൻ​മേ​ൽ അ​ത്ത​രം അ​ഭി​സം​ബോ​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന പ്ര​മേ​യം ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ പാ​സാ​ക്കി​യ​ത്.
പ​ഞ്ചാ​യ​ത്ത് അം​ഗം എം.​ജി. ബി​ജു​വാ​ണ് യോ​ഗ​ത്തി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ഇ​ബ്രാ​ഹിം, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ലൈ​ജി തോ​മ​സ്, ജോ​സ് കൈ​നി​കു​ന്നേ​ൽ, ക​മ​റു​നി​സ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.