നൂ​ത​നസാ​ങ്കേ​തി​കവി​ദ്യാ റോ​ഡു​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി
Tuesday, September 21, 2021 2:06 AM IST
മാനന്തവാടി: പി​എം​ജി​എ​സ്വൈ​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ഹ​രി​ത/​നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള റോ​ഡു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം എ​ട​വ​ക ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ തോ​ണി​ച്ചാ​ൽ - പ​ള്ളി​ക്ക​ൽ റോ​ഡി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ കെഎസ്ആ​ർ​ആ​ർ​ഡി​എ ചീ​ഫ് എ​ൻ​ജി​നീ​യ​ർ കെ.​ജി സ​ന്ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഐ​സ്ആ​ർ​ആ​ർ​ഡി​എ​എം പ​വേ​ർ​ഡ് ഓ​ഫീ​സ​ർ ഡോ.​പി.​കെ. സ​നി​ൽ കു​മാ​ർ പ​ദ്ധ​തി വി​ശ​ദി​ക​രി​ച്ചു. പി​ഐ​യു എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എം.​വി. സ​ന്തോ​ഷ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.