ഐ.​സി. ബാ​ല​കൃ​ഷ്ണ​ന് പി​ന്തു​ണ​യു​മാ​യി നേ​താ​ക്ക​ളു​ടെ യോ​ഗം
Friday, September 24, 2021 12:52 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഐ.​സി ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​ക്ക് പി​ന്തു​ണ​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ യോ​ഗം. അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന​ത്തി​ലെ കോ​ഴ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​വി ബാ​ല​ച​ന്ദ്ര​ൻ ആ​രോ​പ​ണ​വു​മാ​യി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​ത്തേ​രി രാ​ജീ​വ് ഭ​വ​നി​ൽ കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെഎസ്് യു, പോ​ഷ​ക സം​ഘ​ട​ന നേ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ർ​ന്ന​ത്.
യോ​ഗ​ത്തി​ൽ പി.​വി ബാ​ല​ച​ന്ദ്ര​ൻ, കെ.​കെ ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. ഇ​രു​വ​ർ​ക്കു​മെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു. എം​എ​ൽ​എ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടും ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​ത്ത ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ​യും ചോ​ദ്യ​മു​യ​ർ​ന്നു. അ​ന്പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് പൂ​തി​ക്കാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ഇ വി​ന​യ​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ​ന്ദ്ര​ജി​ത്ത്, കെഎസ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജോ​യി, ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. ശ​ശി തു​ട​ങ്ങി​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.