ക​ൽ​പ്പ​റ്റ ന​ഗ​ര​ത്തി​ൽ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്രവ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Friday, September 24, 2021 12:53 AM IST
ക​ൽ​പ്പ​റ്റ: ന​ഗ​ര​ത്തെ പൂ​ക്ക​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഉ​ദ്യാ​ന​ന​ഗ​ര​മാ​ക്കി മാ​റ്റു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ ന​ഗ​ര​ത്തി​ലെ ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ലു​ള്ള മി​നി പാ​ർ​ക്കി​ൽ പൂ​ച്ചെ​ടി ച​ട്ടി​ക​ൾ സ്ഥാ​പി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കേ​യം തൊ​ടി മു​ജീ​ബ് നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​അ​ജി​ത, ക​ൽ​പ്പ​റ്റ പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​പ്ര​മോ​ദ് കു​മാ​ർ, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. എ.​പി. മു​സ്ത​ഫ, ക​ൽ​പ്പ​റ്റ ഭാ​യി​സ് ഗാ​ർ​ഡ​ൻ ന​ഴ്സ​റി ഉ​ട​മ ഐ.​സി. വ​ർ​ഗീ​സ്, ന​ഗ​ര​സ​ഭ ജ​ഐ​ച്ച്ഐ എ​സ്. ഷൈ​ജു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ന​വം​ബ​ർ ഒ​ന്നി​നു മു​ന്പാ​യി ക​ൽ​പ്പ​റ്റ ന​ഗ​ര​ത്തി​ൽ ഡ്രെ​യ്നേ​ജ് പ​ണി പൂ​ർ​ത്തീ​ക​രി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും ക​ച്ച​വ​ട​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യും പൂ​ച്ചെ​ടി​ക​ൾ സ്ഥാ​പി​ച്ച് മ​നേ​ഹ​ര​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ലെ ട്രാ​ഫി​ക് ജം​ഗ്ഷ​നി​ൽ പൂ​ച്ച​ട്ടി​ക​ൾ സ്ഥാ​പി​ച്ച​ത്.