കു​റി​ച്ചി​പ്പ​റ്റ-​ച​ങ്ങ​ല ഗേ​റ്റ് റോ​ഡ് അ​ട​ച്ച​തി​ന് ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹാ​രം കാ​ണും: ഡി​എ​ഫ്ഒ
Saturday, September 25, 2021 12:56 AM IST
പു​ൽ​പ്പ​ള്ളി: കു​റി​ച്ചി​പ്പ​റ്റ- ച​ങ്ങ​ല​ഗേ​റ്റ് റോ​ഡ് രാ​ത്രി ഒ​ന്പ​തി​ന് ശേ​ഷം അ​ട​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റു​മെ​ന്ന് വ​നം​വ​കു​പ്പ്. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്, വ​നം വ​കു​പ്പ്, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന് പ​രി​ഹാ​രം കാ​ണും. കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ​യി​റ​ങ്ങി കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​തി​നാ​ലും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് റോ​ഡ് വ​നം വ​കു​പ്പ് രാ​ത്രി​യി​ൽ അ​ട​ച്ച​തെ​ന്ന് സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ സ​ജ്ന ക​രീം പ​റ​ഞ്ഞു.
ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ ചെ​ത​ല​യം റേ​ഞ്ചി​ലെ പാ​തി​രി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ന് മു​ന്നി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന ഇ​ല​ക്ട്രി​ക് ക​വ​ല-​കു​റി​ച്ചി​പ്പ​റ്റ റോ​ഡ് അ​ട​ച്ചി​ടു​ന്ന വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
റോ​ഡ് അ​ട​ച്ച​ത് മൂ​ലം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളും ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന യാ​ത്ര​ക്കാ​രും ഏ​റെ ദൂ​രം ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. നാ​ട്ടു​കാ​രും വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളും സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി വ​നം വ​കു​പ്പ് ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
പൊ​ഴു​ത​ന
കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ഏ​ഴു ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം
ക​ൽ​പ്പ​റ്റ: പൊ​ഴു​ത​ന കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡാ​ന​ന്ത​ര ചി​കി​ൽ​സാ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സെ​ൻ​ട്ര​ൽ വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ൻ ത​ങ്ങ​ളു​ടെ സി​എ​സ്ആ​ർ ഫ​ണ്ടി​ൽ നി​ന്ന് ഏ​ഴു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.
ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ കെ.​വി.​പ്ര​ദീ​പ് കു​മാ​ർ ആ​ദ്യ ഗ​ഡു​വാ​യ 3.50 ല​ക്ഷം രൂ​പ ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത​യ്ക്ക് കൈ​മാ​റി. കോ​ർ​പ​റേ​ഷ​ൻ വെ​യ​ർ​ഹൗ​സ് മാ​നേ​ജ​ർ​മാ​രാ​യ ദീ​പ​ക് ബി. ​വ​ർ​മ്മ, കെ. ​അ​നി​ത​കു​മാ​രി, സി. ​സൂ​ര്യ ശേ​ഖ​ർ, ക​ണ്‍​സ​ട്ട​ന്‍റ് ബി. ​ഉ​ദ​യ​ഭാ​നു, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സി.​പി സു​ധീ​ഷ്, റി​സ​ർ​ച്ച് ഓ​ഫീ​സ​ർ ഹ​സീ​ജ റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.