ഭാ​ര​ത് ബ​ന്ദ് ച​രി​ത്ര വി​ജ​യ​മാ​കും: പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ
Sunday, September 26, 2021 1:28 AM IST
ക​ൽ​പ്പ​റ്റ: നാ​ളെ ന​ട​ക്കു​ന്ന ഭാ​ര​ത് ബ​ന്ദ് ച​രി​ത്ര വി​ജ​യ​മാ​കു​മെ​ന്ന് സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം പ​ന്യ​ൻ ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു. വ​യ​നാ​ട് ജി​ല്ലാ കൗ​ണ്‍​സി​ൽ ഓ​ഫീ​സ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തെ ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ ജ​ന​ങ്ങ​ളു​ടെ വി​കാ​രം പ്ര​തി​ഫ​ലി​ക്കു​ന്ന​താ​യി​രി​ക്കും ഭാ​ര​ത് ബ​ന്ദ്.
വ​ൻ​കി​ട കു​ത്ത​ക​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. കാ​ർ​ഷി​ക മേ​ഖ​ല കു​ത്ത​ക​ക​ൾ​ക്ക് തു​റ​ന്ന് കൊ​ടു​ത്ത് ക​ർ​ഷ​ക​രെ ദ​രി​ദ്ര​രാ​ക്കു​ക​യാ​ണ്. സ​ഹാ​യം ആ​വ​ശ്യ​മു​ള്ള ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ്. തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന​ത് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. ഭി​ന്നി​പ്പി​ച്ച് ഭ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​യ​ൻ ചെ​റു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം പി.​പി. സു​നീ​ർ, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം പി.​കെ. മൂ​ർ​ത്തി, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സി.​എ​സ്. സ്റ്റാ​ൻ​ലി, ഇ.​ജെ. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഭാ​ര​തം ക​ണ്ട ഏ​റ്റ​വും ബൃ​ഹ​ത്തും ന്യാ​യ​വു​മാ​യ ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് 27 ന് ​ന​ട​ക്കു​ന്ന ഭാ​ര​ത് ബ​ന്ദി​ന് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ക​ർ​ഷ​ക സ​മ​ര​ത്തോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​മീ​പ​നം ധി​ക്കാ​ര​പ​ര​മാ​ണ്. ജ​നാ​ധി​പ​ത്യ സം​സ്കാ​ര​ത്തി​ന്‍റെ തി​ര​സ്കാ​ര​മാ​ണ്. അ​ദാ​നി​യെ​പ്പോ​ലു​ള​ള കു​ത്ത​ക​ക​ൾ​ക്കും കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്കും ബ​ഹു​രാ​ഷ്ട്ര കു​ത്ത​ക​ക​ൾ​ക്കും വേ​ണ്ടി രാ​ജ്യ​ത്തി​ന് അ​ന്നം ത​രു​ന്ന മ​ണ്ണി​ന്‍റെ മ​ക്ക​ളെ ദ്രോ​ഹി​ക്ക​രു​ത്. ക​ർ​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന് സ​മ​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ബീ​ഹാ​റി​ലെ ച​ന്പാ​ര​ണി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട നീ​ലം ക​ർ​ഷ​ക​രു​ടെ ഐ​തി​ഹാ​സി​ക സ​മ​ര​മാ​ണ് ബ്രി​ട്ടീ​ഷു​കാ​രെ ഇ​ന്ത്യ​യി​ൽ നി​ന്നും കെ​ട്ടു​കെ​ട്ടി​ച്ച പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​തെ​ന്ന ച​രി​ത്ര​പാ​ഠം കേ​ന്ദ്ര സ​ർ​ക്കാ​ർ വി​സ്മ​രി​ക്ക​രു​തെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി. യോ​ഗ​ത്തി​ൽ തോ​മ​സ് അ​ന്പ​ല​വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ.​വി. മ​നോ​ജ്, സ​ണ്ണി മ​ര​കാ​വ്, എ​ൻ. ബാ​ദു​ഷ, ബാ​ബു മൈ​ല​ന്പാ​ടി, പി.​എം. സു​രേ​ഷ്, എം. ​ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​ൽ​പ്പ​ള്ളി: ഭാ​ര​ത് ബ​ന്ദി​നും ക​ർ​ഷ സ​മ​ര​ത്തി​നും ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യ​പി​ച്ച് എ​ൽ​ജെ​ഡി ബ​ത്തേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി പു​ൽ​പ്പ​ള്ളി​യി​ൽ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ് ന​ട​ത്തി. ജി​ല്ല സെ​ക്ര​ട്ട​റി കെ.​എ. സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ന്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് പ​ന​മ​ട, വി.​വി. ജി​നേ​ന്ദ്ര പ്ര​സാ​ദ്, ടി.​പി. ശ​ശി, പി.​ടി. ജ​യ​കു​മ​ർ, ജോ​ണ്‍​സ​ണ്‍, പി.​എ​ഫ്. ഷാ​ജി, പി. ​സു​കു​മാ​ര​ൻ, രാ​ജ​ൻ നൂ​ൽ​പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും തൊ​ഴി​ലാ​ളി പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ന​ട​ക്കു​ന്ന ഭാ​ര​ത് ബ​ന്ദി​ലും സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ഹ​ർ​ത്താ​ലി​ലും എ​ഫ്ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു. വം​ശീ​യ അ​ജ​ണ്ട​ക​ളും കോ​ർ​പ​റേ​റ്റ് അ​നു​കൂ​ല അ​ജ​ണ്ട​ക​ളും നി​യ​മ​ങ്ങ​ളും മാ​ത്രം ന​ട​പ്പി​ലാ​ക്കാ​നാ​ണ് മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ഘ​ട്ടം. വി​വാ​ദ കാ​ർ​ഷി​ക ബി​ൽ പി​ൻ​വ​ലി​ക്കു​ന്ന​തി​നാ​യി ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളാ​ണ് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്.
തൊ​ഴി​ലാ​ളി - കാ​ർ​ഷി​ക ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ന​ട​ത്തു​ന്ന ഭാ​ര​ത് ബ​ന്ദ് വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ- പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ വി​ളം​ബ​ര ജാ​ഥ​ക​ൾ സം​ഘ​ടി​പ്പി​ക്കും. യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം അ​ന്പ​ല​വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നു വ​യ​നാ​ട്, എ​ഫ്ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി ഭാ​സ്ക​ര​ൻ പ​ടി​ഞ്ഞാ​റ​ത്ത​റ, ട്ര​ഷ​റ​ർ വി.​വി. കു​ഞ്ഞി മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക സ​മ​ര​ത്തി​നും ഭാ​ര​ത ബ​ന്ദി​നും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് എ​ൽ​ജെ​ഡി ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം ക​മ്മി​റ്റി ധ​ർ​ണ ന​ട​ത്തി. പി.​കെ. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ഒ. ദേ​വ​സ്യ, യു.​എ. അ​ജ്മ​ൽ സാ​ജി​ത്, ഷം​സു​ദ്ദീ​ൻ അ​ര​പ്പ​റ്റ, കെ.​ബി. രാ​ജു കൃ​ഷ്ണ, എ. ​അ​ന​ന്ത​കൃ​ഷ്ണ ഗൗ​ഡ​ർ, എ. ​സു​രേ​ന്ദ്ര​ൻ, കെ.​കെ. വ​ത്സ​ല, സി.​കെ. നൗ​ഷാ​ദ്, കെ.​വി. അ​നീ​ഷ്, സി.​കെ. റ​ഷീ​ദ്, ഇ.​ഡി. സ​ദാ​ന​ന്ദ​ൻ, എം.​പി. ഷൈ​ജു, കെ.​ടി. ഹാ​ഷിം, കെ.​ബി. രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.