പി.​കെ. കാ​ള​ൻ മെ​മ്മോ​റി​യ​ൽ കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ൽ നി​യ​മ​നം മാ​ന​ദ​ണ്ഡം ലം​ഘി​ച്ചെ​ന്ന് പ​രാ​തി
Sunday, September 26, 2021 9:45 PM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി പി.​കെ. കാ​ള​ൻ മെ​മ്മോ​റി​യ​ൽ കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ൽ നി​യ​മ​നം മാ​ന​ദ​ണ്ഡം ലം​ഘി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി അ​പേ​ക്ഷ​ക​ൻ രം​ഗ​ത്ത്. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​ക്ക് കീ​ഴി​ലു​ള്ള മാ​ന​ന്ത​വാ​ടി പി.​കെ. കാ​ള​ൻ മെ​മ്മോ​റി​യ​ൽ കോ​ള​ജ് ഓ​ഫ് അ​പ്ല​യി​ഡ്സ​യ​ൻ​സ് പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക​യി​ലേ​ക്ക് ര​ണ്ട് അ​പേ​ക്ഷ​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​യിരു​ന്നു​ള്ളൂ. നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഉ​ണ്ടാ​യി​ട്ടും ത​നി​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​ർ​ക്ക് ന​ൽ​കി​യ​തി​നെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​പേ​ക്ഷ​ക​ൻ ഉ​ന്ന​ത കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ ക​ൽ​പ്പ​റ്റ ഗ​വ.​കോ​ള​ജ് റി​ട്ട. പ്രി​ൻ​സി​പ്പ​ൽ മാ​ന​ന്ത​വാ​ടി വേ​മോം സ്വ​ദേ​ശി കെ.​എം. ജോ​സാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​റ്റ് ഓ​ഫ് ഹ്യൂ​മ​ൻ റി​സോ​ഴ്സ് ഡെ​വ​ല​പ്പ്മെ​ന്‍റ് (ഐ​എ​ച്ച്ആ​ർ​ഡി) ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പി.​കെ. കാ​ള​ൻ മെ​മ്മോ​റി​യ​ൽ കോ​ള​ജി​ൽ താ​ത്കാ​ലി​ക പ്രി​ൻ​സി​പ്പ​ൽ ഒ​ഴി​വി​ലേ​ക്ക് ഗ​വ.​എ​യ്ഡ​ഡ് കോ​ള​ജി​ൽ നി​ന്നും റി​ട്ട. ചെ​യ്ത പ്രി​ൻ​സി​പ്പ​ൽ, പ്ര​ഫ​സ​ർ എ​ന്നി​വ​രി​ൽ നി​ന്നും ഓ​ഗ​സ്റ്റ് 21 ന് ​അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു.
എ​ന്നാ​ൽ പ​ര​സ്യ​ത്തി​ന് വി​പ​രീ​ത​മാ​യി പ്രി​ൻ​സി​പ്പ​ലോ പ്ര​ഫ​സ​റോ വ​കു​പ്പ് ത​ല​വ​ൻ പോ​ലും ആ​കാ​ത്ത സ്വ​കാ​ര്യ കോ​ള​ജ് അ​ധ്യാ​പി​ക​യെ ഈ ​പ​ദ​വി​യി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തി​യ​താ​യാ​ണ് പ​രാ​തി. ഗ​വ​ർ​ണ​ർ​ക്കും ക​ണ്ണൂ​ർ വൈ​സ് ചാ​ൻ​സ​ല​ർ​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും ജോ​സ് പ​റ​ഞ്ഞു. സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ത്തി​ന്‍റെ ഭാ​ര്യ​യും മു​ൻ​സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​വു​മാ​യ അ​സോ.​പ്ര​ഫ​സ​റെ​യാ​ണ് പ്രി​ൻ​സി​പ്പ​ലാ​യി നി​യ​മി​ച്ച​ത്. ഇ​വ​ർ ബു​ധ​നാ​ഴ്ച ചാ​ർ​ജെ​ടു​ക്കു​ക​യും ചെ​യ്തു.