എ​ട്ടു വ​ര്‍​ഷ​ത്തി​നി​ടെ നീ​ല​ഗി​രി​യി​ല്‍ വെ​ടി​വ​ച്ചു കൊ​ന്നത് മൂ​ന്നു ക​ടു​വ​ക​ളെ
Tuesday, October 12, 2021 12:43 AM IST
ഗൂ​ഡ​ല്ലൂ​ർ: കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി മേ​ഖ​ല​യാ​യ നീ​ല​ഗി​രി ജി​ല്ല​യി​ല്‍ എ​ട്ട് വ​ര്‍​ഷ​ത്തി​നി​ടെ മൂ​ന്നു ന​ര​ഭോ​ജി ക​ടു​വ​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു. 2014ല്‍ ​കോ​ത്ത​ഗി​രി​ക്ക​ടു​ത്ത സോ​ല​ട അ​ട്ട​പെ​ട്ട കു​ന്ത​സ​പ്പ മേ​ഖ​ല​യി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ മൂ​ന്നു പേ​രു​ടെ ജീ​വ​ന്‍ അ​പ​ഹ​രി​ച്ച ക​ടു​വ​യെ വ​നം​വ​കു​പ്പ് വെ​ടി​വ​ച്ചു കൊ​ന്നു.
2015ല്‍ ​നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ പാ​ട്ട​വ​യ​ല്‍ ചോ​ല​ക്ക​ട​വി​ല്‍ സ്വ​കാ​ര്യ തേ​യി​ല തോ​ട്ട​ത്തി​ല്‍ തേ​യി​ല ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്ന ബി​ദ​ര്‍​ക്കാ​ട് ഓ​ടോ​ടം​വ​യ​ല്‍ സ്വ​ദേ​ശി മ​ഹാ​ല​ക്ഷ്മി​യെ കൊ​ന്ന ക​ടു​വ​യേ​യും വെ​ടി​വ​ച്ചു കൊ​ന്നു. മ​ഹാ​ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി നാ​ട്ടു​കാ​ര്‍ ബി​ദ​ര്‍​ക്കാ​ട് ടൗ​ണി​ല്‍ മൂ​ന്ന് ദി​വ​സ​ത്തി​ലേ​റെ റോ​ഡ് ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ക​ടു​വ​യെ വെ​ടി​വ​ച്ചു കൊ​ല്ലാ​ന്‍ വ​നം​വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.
2016ല്‍ ​ദേ​വ​ര്‍​ഷോ​ല പ​ഞ്ചാ​യ​ത്തി​ലെ വു​ഡ്ബ്ര​യ​ര്‍ എ​സ്റ്റേ​റ്റി​ല്‍ മ​ധു​വോ​റ എ​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ ജീ​വ​ന്‍ അ​പ​ഹ​രി​ച്ച ക​ടു​വ​യെ​യാ​ണ് അ​വ​സാ​ന​മാ​യി വെ​ടി​വ​ച്ചു കൊ​ന്ന​ത്. അ​ഞ്ച് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഗൂ​ഡ​ല്ലൂ​ര്‍ മേ​ഖ​ല​യി​ല്‍ വീ​ണ്ടും ന​ര​ഭോ​ജി ക​ടു​വ ഭീ​തി​പ​ര​ത്തു​ന്ന​ത്. നാ​ടി​നെ വി​റ​പ്പി​ച്ച ക​ടു​വ​യെ പ​തി​നേ​ഴു ദി​വ​സ​മാ​യി വ​നം​വ​കു​പ്പ് തേ​ടി വ​രി​ക​യാ​ണ്. ഇ​തു​വ​രെ പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ഈ ​ക​ടു​വ നാ​ല് പേ​രു​ടെ ജീ​വ​നാ​ണ് അ​പ​ഹ​രി​ച്ചി​രി​ക്കു​ന്ന​ത്.
മേ​ഫീ​ല്‍​ഡ് എ​സ്റ്റേ​റ്റ്, ദേ​വ​ന്‍ എ​സ്റ്റേ​റ്റ്, മ​സി​ന​ഗു​ഡി മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് ക​ടു​വ​യെ തേ​ടി വ​രി​ക​യാ​ണ്. വ​നം​വ​കു​പ്പ്, ദ്രൂ​ത​ക​ര്‍​മ സേ​ന, പോ​ലീ​സ്, മെ​ഡി​ക്ക​ല്‍ വി​ഭാ​ഗം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ടു​വ​യെ തേ​ടു​ന്ന​ത്. മ​യ​ക്കു വെ​ടി​വ​ച്ച് പി​ടി​കൂ​ടി ചെ​ന്നൈ വ​ണ്ട​ല്ലൂ​ര്‍ മൃ​ഗ​ശാ​ല​യി​ല്‍ കൊ​ണ്ടു വി​ടാ​നാ​ണ് പ​ദ്ധ​തി.