മാ​ലി​ന്യം ക​ത്തി​ച്ച വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കി
Wednesday, October 13, 2021 12:44 AM IST
എ​ട​വ​ക: പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ച വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പി​ഴ​യീ​ടാ​ക്കി. പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്കു​ന്നു​വെ​ന്ന് പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലോ​ടി ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്ഥാ​പ​ന ഉ​ട​മ​യി​ൽ നി​ന്ന് 5000 രൂ​പ പി​ഴ ഈ​ടാ​ക്കി.
പൊ​തു സ്ഥ​ല​ത്തോ സ്വ​കാ​ര്യ സ്ഥ​ല​ത്തോ മാ​ലി​ന്യം ക​ത്തി​ച്ചാ​ൽ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 5000 രൂ​പ മു​ത​ൽ 25000 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കാം. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 268, 269, 278, കേ​ര​ള പോ​ലീ​സ് ആ​ക്ട് 120 ഇ ​വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും ന​ട​പ​ടി​യെ​ടു​ക്കാം.
ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ട​വ​ക പ​ഞ്ചാ​യ​ത്ത് സ​ന്പൂ​ർ​ണ ഹ​രി​ത പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ന്ന് ഹ​രി​ത​ക​ർ​മ​സേ​ന പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ജൈ​വ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്കൊ​പ്പം വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യി​രു​ന്നു. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.