നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Wednesday, October 13, 2021 12:45 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി, ചൈ​ൽ​ഡ്‌​ലൈ​ൻ വ​യ​നാ​ട് കേ​ന്ദ്രം, ജോ​യി​ന്‍റ് വോ​ള​ണ്ട​റി ആ​ക്ഷ​ൻ ഫോ​ർ ലീ​ഗ​ൽ ആ​ൾ​ട്ട​ർ​നേ​റ്റീ​വ്സ്-​ജ്വാ​ല എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല​യി​ൽ ബാ​ല വി​വാ​ഹ​ങ്ങ​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ജി​ല്ലാ സെ​ഷ​ൻ​സ് ജെ​ഡ്ജ് എ. ​ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സ​ബ് ജ​ഡ്ജും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​രാ​ജേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ സി. ​ഇ​സ്മ​യി​ൽ, നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തം​ഗം വി. ​ബാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.