ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി മോ​ഡി​ഫൈ​ഡ് ഇ​ല​ക്ട്രോ​ ക​ണ്‍​വ​ൾ​സീ​വ് തെ​റാ​പ്പി ഡി​എം വിം​സി​ൽ ന​ട​ത്തി
Saturday, October 16, 2021 1:22 AM IST
ക​ൽ​പ്പ​റ്റ: മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സാ മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി വെ​ക്കാ​വു​ന്ന മോ​ഡി​ഫൈ​ഡ് ഇ​ല​ക്ട്രോ​ക​ണ്‍​വ​ൾ​സീ​വ് തെ​റാ​പ്പി(​എം-​ഇ​സി​ടി) ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ഡി​എം വിം​സ് മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
രോ​ഗി​ക്ക് അ​ന​സ്തേ​ഷ്യ ന​ൽ​കി​യ​തി​നുശേ​ഷം ക​ന്പ്യൂ​ട്ട​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഒ​രു സെ​ക്ക​ൻ​ഡി​ൽ താ​ഴെ സ​മ​യ​ത്തേ​ക്ക് ത​ല​ച്ചോ​റി​ലേ​ക്ക് വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ൽ വൈ​ദ്യു​തി ക​ട​ത്തി​വി​ട്ടു​കൊ​ണ്ടു​ള്ള ചി​കി​ത്സാ രീ​തി​യാ​ണ് ഇ​സി​ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. മ​റ്റ് ചി​കി​ത്സാ രീ​തി​ക​ളെ അ​പേ​ക്ഷി​ച്ച് രോ​ഗം വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ കു​റ​യു​ക​യും അ​തുമൂ​ലം മ​രു​ന്നു​ക​ളു​ടെ അ​ള​വ് കു​റ​ക്കു​വാ​നും ഇ​സി​ടി ന​ൽ​കു​ന്ന​തി​ലൂ​ടെ സാ​ധി​ക്കും. ഈ ​ചി​കി​ത്സാ മേ​ഖ​ല​യി​ൽ വ്യ​ക്ത​മാ​യി നി​ർ​വ​ചി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ചി​ല പ്ര​ത്യേ​ക രോ​ഗാ​വ​സ്ഥ​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​സി​ടി ന​ൽ​കു​ന്ന​ത്. ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത, കാ​റ്റ​റ്റോ​ണി​യ, ക​ടു​ത്ത വി​ഷാ​ദം, ഉന്മാദം, മ​രു​ന്നു​ക​ൾ കൊ​ണ്ടു​ള്ള പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ കാ​ര​ണ​മോ മ​രു​ന്നു​ക​ൾ ന​ൽ​കാ​ൻ പ​റ്റാ​ത്ത വി​ധം മ​റ്റ് രോ​ഗ​ങ്ങ​ളു​ള്ള മാ​ന​സി​ക രോ​ഗി​ക​ൾ​ക്കും ഇ​ത് ഫ​ല​പ്ര​ദ​മാ​ണ്.
അ​ന​സ്തേ​ഷ്യ ഇ​ല്ലാ​തെ ശ​രീ​ര​മാ​സ​ക​ലം വി​റ​യ​ൽ ഉ​ണ്ടാ​കു​ന്ന വി​ധം വൈ​ദ്യു​തി ക​ട​ത്തിവി​ട്ടു​കൊ​ണ്ടു​ള്ള രീ​തി ആ​യി​രു​ന്നു നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന​ത്. (അ​ണ്‍ മോ​ഡി​ഫൈ​ഡ് ഇ​സി​ടി). എ​ന്നാ​ൽ ഇ​ന്ന് രോ​ഗി​ക്ക് വ​ള​രെ കു​റ​ഞ്ഞ സ​മ​യ​ത്തേ​ക്ക് അ​ന​സ്തേ​ഷ്യ ന​ൽ​കി വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്ര​മാ​ണ് വൈ​ദ്യു​തി ക​ട​ത്തി​വി​ടു​ന്ന​ത്.
ഗ​ർ​ഭി​ണി​ക​ൾ​ക്ക് വ​രെ വ​ള​രെ സു​ര​ക്ഷി​ത​മാ​യി കൊ​ടു​ക്കാ​വു​ന്ന നൂ​ത​ന ചി​കി​ത്സാ സ​ന്പ്ര​ദാ​യ​മാ​ണ് മോ​ഡി​ഫൈ​ഡ് ഇ​സി​ടി. ആ​യു​ഷ്മാ​ൻ ഭാ​ര​ത് കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ കാ​ർ​ഡു​ള്ള​വ​ർ​ക്ക് ഈ ​ചി​കി​ത്സ പൂ​ർ​ണ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രാ​യ ഡോ.​റെ​യ്ഹാ​ന റ​ഷീ​ദ് , ഡോ. ​റെ​ൻ​സി രാ​ജ് രാ​ജ​ൻ, അ​ഡീ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​വാ​സി​ഫ് മാ​യ​ൻ, എ​ജി​എം ഡോ.​ഷാ​ന​വാ​സ് പ​ള്ളി​യാ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.