മാ​തൃ​കാ അ​യ​ൽ​പ​ക്ക പ​ഠ​നകേ​ന്ദ്രം ആ​രം​ഭി​ച്ചു
Sunday, October 17, 2021 12:35 AM IST
മൊ​ത​ക്ക​ര: സം​സ്ഥാ​ന സ്പെ​ഷ്യ​ലി​സ്റ്റ് അ​ധ്യാ​പ​ക യൂ​ണി​യ​ൻ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൊ​ത​ക്ക​ര കോ​ക്കു​ഴി​യി​ൽ മാ​തൃ​കാ അ​യ​ൽ​പ​ക്ക പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ച്ചു. ക​ല​യോ​ടൊ​പ്പം ഒ​രു പാ​ഠ​ശാ​ല എ​ന്ന മു​ദ്യാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ് പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. പ​ഠ​ന​ത്തോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ന​സി​ക ഉ​ല്ലാ​സം ന​ൽ​കു​ന്ന​തി​നാ​യി ശി​ൽ​പ നി​ർ​മാ​ണം, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണം, വു​ഡ് ക്രാ​ഫ്റ്റിം​ഗ്, പ​ര​ന്പ​രാ​ഗ​ത വാ​ദ്യോ​പ​ക​ര​ണ​മാ​യ തു​ടി തു​ട​ങ്ങി​യ അ​ന​വ​ധി​യാ​യ സം​വി​ധാ​ന​ങ്ങ​ൾ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ സം​ഗീ​ത പ​ഠ​ന പ​രി​ശീ​ല​നം, ചി​ത്ര​ര​ച​നാ പ​രി​ശീ​ല​നം, ഓ​യി​ൽ പെ​യി​ന്‍റിം​ഗ്, വാ​ട്ട​ർ പെ​യി​ന്‍റിം​ഗ് എ​ന്നീ മേ​ഖ​ല​ക​ളി​ലും പ​രി​ശീ​ല​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
പ​ഠ​ന കേ​ന്ദ്രം മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​ക​ല്യാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ള്ള​മു​ണ്ട ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​എം. അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ബി​ആ​ർ​സി ബി​പി​സി മു​ഹ​മ്മ​ദ​ലി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
പ​ഠ​ന​കേ​ന്ദ്ര​ത്തി​ലേ​ക്ക് വെ​ള്ള​മു​ണ്ട എ​യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ർ ന​ൽ​കി​യ പ​ഠ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ധ്യാ​പ​ക​രാ​യ മ​ജീ​ഷ്, റോ​ഷ്നി എ​ന്നി​വ​ർ കൈ​മാ​റി. അ​ധ്യാ​പ​ക​രാ​യ നി​ർ​മ​ല, വി​നീ​ത, ക്ല​സ്റ്റ​ർ കോ​ഡി​നേ​റ്റ​ർ കെ.​എ​സ്. ആ​ന​ന്ദ്, കെ.​ജെ. ത്രേ​സ്യ, ജി​ല്ലാ സെ​ക്ര​ട്ട​റി മ​നോ​ജ്, പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പാ​ട്ടു​ത്സ​വ​ത്തി​ന് ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക​യും അ​ധ്യാ​പി​യു​മാ​യ നി​ഖി​ത നേ​തൃ​ത്വം ന​ൽ​കി.