ശ്രേ​യ​സ് ഭ​ക്ഷ്യ സു​ര​ക്ഷ പ​ദ്ധ​തി ആ​രം​ഭി​ച്ചു
Monday, October 18, 2021 12:45 AM IST
പു​ൽ​പ്പ​ള്ളി: ശ്രേ​യ​സ് പാ​ക്കം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ത​രാ​ഷ്ട്ര ഭ​ക്ഷ്യ ദി​ന​മാ​ച​രി​ച്ചു. ന​മ്മു​ടെ ഭ​ക്ഷ​ണം ന​മ്മു​ടെ വീ​ട്ടു​മു​റ്റ​ത്ത് ഭ​ക്ഷ്യ സു​ര​ക്ഷ പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ ജൈ​വ രീ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച് ക​ർ​ഷ​ക​രി​ൽ നി​ന്നും നേ​രി​ട്ട് ശേ​ഖ​രി​ച്ച് ക​ർ​ഷ​ക​ർ​ക്ക് മെ​ച്ച​മാ​യ വി​ല ല​ഭ്യ​മാ​ക്കു​ക​യും സു​ര​ക്ഷി​ത ഭ​ക്ഷ​ണം സ​മൂ​ഹ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ ആ​രോ​ഗ്യ​മു​ള്ള ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി​തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ഭ​ക്ഷ്യ സു​ര​ക്ഷ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്ദു പ്ര​കാ​ശ് നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൻ വെ​ട്ടു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ര​ഘു​ദേ​വ് യൂ​ണി​റ്റ് സ്റ്റാ​ഫ് സി​ന്ധു ബി​നോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.