ഇ​ന്ധ​ന​വി​ല വ​ർ​ധ​ന: ജ​ന​ങ്ങ​ൾ പ്രതിഷേധിക്കണ​മെ​ന്ന്
Tuesday, October 19, 2021 12:58 AM IST
ക​ൽ​പ്പ​റ്റ: ഇ​ന്ധ​ന​വി​ല അ​നു​ദി​നം വ​ർ​ധി​പ്പി​ച്ച് ജ​ന​ങ്ങ​ളെ പൊ​റു​തി​മു​ട്ടി​ക്കു​ന്ന മോ​ദി സ​ർ​ക്കാ​രി​ന്‍റെ തീ​വെ​ട്ടി കൊ​ള്ള​ക്കെ​തി​രാ​യി ക​ക്ഷി ഭേ​ദ​മെ​ന്യേ ജ​ന​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ക​ൽ​പ്പ​റ്റ നി​യോജ​ക​മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ളി​ലും കാ​ര​ണ​മാ​കു​ന്ന പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം നി​മി​ത്തം എ​ണ്ണ ക​ന്പ​നി​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​രും സാ​ന്പ​ത്തി​ക​മാ​യി ത​ടി​ച്ചു​കൊ​ഴു​ത്തി​രി​ക്കു​കയാ​ണ്. ജ​ന​ങ്ങ​ൾ എ​ത്ര​മാ​ത്രം ദു​രി​ത​ത്തി​ലാ​യാ​ലും അ​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ചു കു​ത്ത​ക മു​ത​ലാ​ളി​ത്ത​ത്തി​ന് കു​ട​പി​ടി​ക്കു​ന്ന മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്തി​നാ​പ​ത്താ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് സ​ക്ക​റി​യാ​സ് അ​ധ്യക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​യ്സ് പു​ത്ത​ൻ​പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ.​വി. മാ​ത്യു, ടി.​എ​സ്. ജോ​ർ​ജ്, ജോ​സ​ഫ് മാ​ണി​ശേ​രി, എ​ബി പു​ക്കൊ​ന്പേ​ൽ, റെ​ജി ഓ​ലി​ക്ക​രോ​ട്ട്, ടോം ​ജോ​സ്, വി.​പി. അ​ബ്ദു​ൾ ഗ​ഫൂ​ർ ഹാ​ജി, അ​ഡ്വ. ഗ്ലോ​റി ജോ​ർ​ജ്, സ​ജ​യ​ൻ മാ​ത്യു, ജോ​സ് വ​ട്ടോ​ലി, ജോ​ർ​ജ് നെ​ല്ലി​ക്കു​ന്നേ​ൽ, ഒ.​പി. മാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.