ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ ആ​ദി​വാ​സി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു
Thursday, October 21, 2021 11:13 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ ആ​ദി​വാ​സി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. മാ​ട​ക്ക​ര പാ​ന്പും​കു​നി കോ​ള​നി​യി​ലെ വി​നോ​ദി​ന്‍റെ (35) മൃ​ത​ദേ​ഹ​മാ​ണ് തു​ർ​ക്കി ജീ​വ​ൻ ര​ക്ഷാ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച​യാ​ണ് വി​നോ​ദ് നെന്മേനി ത​വ​നി വ​ലി​യ​പാ​ലം ഭാ​ഗ​ത്തെ തോ​ട്ടി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്.

ക​ന​ത്ത മ​ഴ​യെ​ തു​ട​ർ​ന്ന് തോ​ട് ക​വി​ഞ്ഞൊ​ഴു​കു​ക​യാ​യി​രു​ന്നു. അ​ന്ന് ത​ന്നെ ബ​ത്തേ​രി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും ഫ​യ​ർ​ഫോ​ഴ്സ് തെര​ച്ചി​ൽ തു​ട​ർ​ന്നു. വി​നോ​ദി​നെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് വൈ​കി​ട്ട് നാ​ലോ​ടെ തെ​ര​ച്ചി​ൽ നി​ർ​ത്തി.

അ​തി​നു​ശേ​ഷം വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് ക​ൽ​പ്പ​റ്റ​യി​ലെ തു​ർ​ക്കി ജീ​വ​ൻ ര​ക്ഷാപ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ ഭാ​ഗ​ത്തു​നി​ന്നു​ത​ന്നെ 20 മി​നു​ട്ടി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്ന് ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ലീ​ല. മ​ക്ക​ൾ: വി​ജി​ത്ത്, ലി​ജി​ത്ത്.