വൈ​ത്തി​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Friday, October 22, 2021 12:42 AM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് മാ​ത്രം ഏ​റെ നാ​ളു​ക​ളാ​യി ന​വീ​ക​ര​ണം കാ​ത്ത് ക​ഴി​യു​ക​യാ​ണ്. സ​പ്ലൈ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ടം ഏ​റെ പ​രാ​ധീ​ന​ത​ക​ൾ നി​റ​ഞ്ഞ​തും ചെ​റി​യ മ​ഴ​യി​ൽ പോ​ലും ചോ​ർ​ന്നൊ​ലി​ക്കു​ന്ന​തും വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ പോ​ലും നി​ർ​വ​ഹി​ക്കാ​ൻ സം​വി​ധാ​ന​മി​ല്ലാ​ത്ത​തും അ​പ​ക​ടാ​വ​സ്ഥ​യി​ൽ ഉ​ള്ള​തു​മാ​ണ്.
ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യ​ത്തി​ൽ വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് ബ​സ്‌​സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോ​പ്ല​ക്സ് കെ​ട്ടി​ടം മു​ഴു​വ​നാ​യി മ​ണ്ണി​ൽ താ​ഴ്ന്ന സ്ഥ​ല​ത്ത് നി​ന്നും എ​ക​ദേ​ശം 500 മീ​റ്റ​ർ മാ​ത്രം മാ​റി​യാ​ണ് വൈ​ത്തി​രി സ​പ്ലൈ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത്. ബ​ല​ക്ഷ​യം സം​ഭ​വി​ച്ച ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലു​ള്ള ഓ​ഫീ​സി​ലേ​ക്ക് റേ​ഷ​ൻ കാ​ർ​ഡ് സം​ബ​ന്ധ​മാ​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി എ​ത്തി​പ്പെ​ടു​ന്ന പൊ​തു​ജ​ന​ത്തി​ന് സു​ര​ക്ഷി​ത​മാ​യി ഇ​രി​ക്കു​ന്ന​തി​നോ നി​ൽ​ക്കു​ന്ന​തി​നോ ഉ​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ ല​ഭ്യ​മ​ല്ല. ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ത​ന്നെ ഏ​റ്റ​വും മു​ക​ളി​ലാ​യാ​ണ് ജീ​വ​ന​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഒ​രു പോ​ലെ ഭീ​ക്ഷ​ണി​യു​ണ​ർ​ത്തി കൂ​റ്റ​ൻ ടെ​ലി​ഫോ​ണ്‍ ട​വ​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും കേ​ര​ള​ത്തി​ൽ പ​തി​വാ​കു​ന്ന സ​മ​യ​ത്ത് ഇ​ത്ര​യും അ​പ​ക​ടം നി​റ​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ മ​ര​ണം മു​ന്നി​ൽ ക​ണ്ടു കൊ​ണ്ടാ​ണ് ജി​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്ന​ത്. ജീ​വ​ന​ക്കാ​രെ​യും ഓ​ഫീ​സി​ലെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ളെ​യും അ​റി​ഞ്ഞു​കൊ​ണ്ട് അ​പ​ക​ട​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​തെ എ​ത്ര​യും പെ​ട്ടെ​ന്ന് സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ബ​ന്ധ​പെ​ട്ട​വ​രി​ൽ നി​ന്നു​ണ്ടാ​ക​ണ​മെ​ന്ന് കേ​ര​ള സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നി​ൽ​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​ടി. സ​നോ​ജ്, ട്ര​ഷ​റ​ർ കെ.​കെ. ജ​യേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.