മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രേ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ: പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി
Friday, October 22, 2021 12:42 AM IST
ക​ൽ​പ്പ​റ്റ: മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രേ പ്രാ​ദേ​ശി​ക​മാ​യി ഇ​ട​പെ​ടു​ന്ന​തി​നും മ​നു​ഷ്യ​ക്ക​ട​ത്തി​ന് ഇ​ര​യാ​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളെ​യും മേ​ഖ​ല​ക​ളെ​യും ക​ണ്ടെ​ത്തു​ന്ന​തി​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ സ​ജ്ജ​മാ​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. കി​ല, ജോ​യ​ന്‍റ് വോ​ള​ണ്ട​റി ആ​ക്ഷ​ൻ ഫോ​ർ ലീ​ഗ​ൽ ആ​ൾ​ട്ട​ർ​നേ​റ്റീ​വ്സ് - ജ്വാ​ല, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജ​സ്റ്റീ​സ് മി​ഷ​ൻ, ചൈ​ൽ​ഡ്‌​ലൈ​ൻ വ​യ​നാ​ട്, വി​ശ്വാ​സ്, കാ​പ്സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ മ​നു​ഷ്യ​ക്ക​ട​ത്ത് വി​രു​ദ്ധ യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ക്കും. പ്രാ​ദേ​ശി​ക​മാ​യി രൂ​പീ​ക​രി​ക്കു​ന്ന ഇ​ത്ത​രം യൂ​ണി​റ്റു​ക​ൾ ക​ർ​മ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കും. മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും മാ​ർ​ഗ​രേ​ഖ​യു​ടെ പ്ര​കാ​ശ​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ നി​ർ​വ​ഹി​ച്ചു. മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കി​ല ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ.​ജോ​യ് ഇ​ള​മ​ൺ, എ​ൻ​ഡി​ആ​ർ​എ​ഫ് മു​ൻ ഡി​ജി​പി പി.​എം. നാ​യ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. നു​സ്റ​ത്ത്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഉ​ഷാ രാ​ജേ​ന്ദ്ര​ൻ, ബേ​ബി വ​ർ​ഗീ​സ്, അ​ഡ്വ. പ്രേം​നാ​ഥ്, ഡോ. ​ഐ​പ് വ​ർ​ഗീ​സ്, ആ​ർ.​ജെ. അ​രു​ണി​മ, അ​ഡ്വ. റെ​നി കെ. ​ജേ​ക്ക​ബ്, സി.​കെ. ദി​നേ​ശ​ൻ, എ.​സി. ദാ​വൂ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.