പാ​ള​ക്കൊ​ല്ലി-​ചേ​കാ​ടി റോ​ഡ് ത​ക​ർ​ന്നു
Friday, October 22, 2021 12:43 AM IST
പു​ൽ​പ്പ​ള്ളി: കു​ടി​യേ​റ്റ കാ​ല​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പു​ൽ​പ്പ​ള്ളി- മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ള​ക്കൊ​ല്ലി-​ചേ​കാ​ടി വ​ന​പാ​ത​യെ ജ​ന​പ്ര​തി​നി​ധി​ക​ളും അ​ധി​കൃ​ത​രും അ​വ​ഗ​ണി​ക്കു​ന്നു. ക​ബ​നി ന​ദി​ക്ക് കു​റു​കെ ചേ​കാ​ടി​യി​ൽ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ഇ​തു വ​ഴി ക​ർ​ണാ​ട​ക​യി​ലേ​ക്കും മ​റ്റും പോ​കാ​ൻ ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡ് കൂ​ടി​യാ​ണി​ത്. റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും റോ​ഡ് ന​ന്നാ​ക്കാ​നോ റീ ​ടാ​ർ ചെ​യ്യാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ നി​ത്യേ​ന ക​ട​ന്നു പോ​കു​ന്ന റോ​ഡാ​ണി​ത്. റോ​ഡ് ടാ​ർ ചെ​യ്തി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു. ഉ​ദ​യ​ക്ക​ര മു​ത​ൽ ചേ​കാ​ടി വ​രെ ഏ​ഴു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം പൂ​ർ​ണ​മാ​യും വ​ന​ത്തി​നു​ള്ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​ൾ​പ്പെ​ടെ ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും പൊ​ട്ടി പൊ​ളി​ഞ്ഞു വെ​ള​ളം കെ​ട്ടി​കി​ട​ക്കു​ന്ന​തു​മൂ​ലം ഇ​ത് വ​ഴി ക​ട​ന്നു പോ​കു​ന്ന ബൈ​ക്ക് യാ​ത്രി​ക​ർ ഉ​ൾ​പ്പ​ടെ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

ചേ​കാ​ടി പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും റോ​ഡ് ന​ന്നാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ലം​ഭാ​വം കാ​ട്ടു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​കാ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ലേ​ക്കും മ​റ്റും എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന റോ​ഡാ​ണി​ത്. വ​ന​പാ​ത​യി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യ ചെ​റു മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി റോ​ഡ് വീ​തി കു​ട്ടി ടാ​റിം​ഗ് ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.