ശൗ​ചാ​ല​യ​മി​ല്ല; പൊ​ഴു​ത​ന എ​ത്തു​ന്ന​വ​ർ വ​ല​യു​ന്നു
Sunday, October 24, 2021 11:59 PM IST
വൈ​ത്തി​രി: പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ പൊ​ഴു​ത​ന ടൗ​ണി​ൽ പൊ​തു ശൗ​ചാ​ല​യ​മി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ വ​ല​ക്കു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ കെ​ട്ടി​ട​ത്തി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നാ​യി​രു​ന്നു പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്ന ഏ​ക ആ​ശ്ര​യം. ഈ ​കെ​ട്ടി​ട്ടം 2010ൽ ​സ​ന്പൂ​ർ​ണ ശു​ചി​ത്വ പ​ദ്ധ​തി​പ്ര​കാ​രം പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച​താ​യി​രു​ന്നു.

പ​ണം ന​ൽ​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ൽ ശു​ചി​മു​റി കു​ളി​മു​റി അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്നും മി​ക​ച്ച വ​രു​മാ​നം ആ​യി​രു​ന്നു പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​നു ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വെ​ള്ളം, മാ​ലി​ന്യ പ്ര​ശ​നം, വൈ​ദ്യു​തി തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളു​ടെ അ​ഭാ​വം മൂ​ലം മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് കെ​ട്ടി​ടം പൂ​ർ​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടി. കാ​ട് ക​യ​റി​യ കെ​ട്ടി​ടം നി​ല​വി​ൽ നോ​ക്കു കു​ത്തി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ടൗ​ണി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പോ​കേ​ണ്ട ഗ​തി​കേ​ടാ​ണ്. അ​തു​മ​ല്ലെ​ങ്കി​ൽ ഹോ​ട്ട​ലു​ക​ളെ ആ​ശ്ര​യി​ക്ക​ണം. പ​ണം കൊ​ടു​ത്താ​ൽ​പോ​ലും ടോ​യ്‌​ല​റ്റ് സൗ​ക​ര്യം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മ​ല്ല. ഇ​തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​ര​ണം കാ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.