ഗോ​ത്ര​സാ​ര​ഥി പ​ദ്ധ​തി ആ​രം​ഭി​ക്ക​ണം: കെ​പി​എ​സ്ടി​എ
Monday, October 25, 2021 12:00 AM IST
ക​ൽ​പ്പ​റ്റ: ന​വം​ബ​ർ ഒ​ന്നി​ന് വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്പോ​ൾ ഗോ​ത്ര​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കു​വാ​ൻ ഗോ​ത്ര​സാ​ര​ഥി പ​ദ്ധ​തി ആ​രം​ഭി​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​തി​ൽ ഇ​ട​പെ​ട്ട് പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ധ്യ​യ​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എം. ഉ​ല​ഹ​ന്നാ​ൻ, സു​രേ​ഷ്ബാ​ബു വാ​ള​ൽ, ഏ​ബ്ര​ഹാം കെ. ​മാ​ത്യു, എ. ​പ്ര​ദീ​പ്കു​മാ​ർ, എം. ​സു​നി​ൽ​കു​മാ​ർ, ബി​ജു മാ​ത്യു, ജോ​സ് മാ​ത്യു, പി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ, ഷെ​ർ​ലി സെ​ബാ​സ്റ്റ്യ​ൻ, ആ​ൽ​ഫ്ര​ഡ് ഫ്രെ​ഡി, എം.​പി. സു​നി​ൽ​കു​മാ​ർ, കെ. ​മു​ര​ളീ​ദാ​സ്, എം.​പി. രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.