കോ​ട​നാ​ട് എ​സ്റ്റേ​റ്റ് ബം​ഗ്ലാ​വ് ആ​ക്ര​മ​ണം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, October 27, 2021 12:46 AM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജെ. ​ജ​യ​ല​ളി​ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നീ​ല​ഗി​രി​യി​ലെ കോ​ത്ത​ഗി​രി​ക്ക​ടു​ത്ത കോ​ട​നാ​ട് എ​സ്റ്റേ​റ്റ് ബം​ഗ്ലാ​വ് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
ജ​യ​ല​ളി​ത​യു​ടെ കാ​ർ ഡ്രൈ​വ​ർ ക​ന​ക​രാ​ജി​ന്‍റെ സ​ഹോ​ദ​ര​ൻ സേ​ലം എ​ട​പ്പാ​ടി സ്വ​ദേ​ശി ധ​ന​പാ​ൽ (44), ബ​ന്ധു സേ​ലം ആ​ത്തൂ​ർ സ്വ​ദേ​ശി ര​മേ​ശ് (34) എ​ന്നി​വ​രെ​യാ​ണ് സ്പെ​ഷ​ൽ പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.
ക​ന​ക​രാ​ജ് സം​ഭ​വം ന​ട​ന്നു നാ​ലു​ദി​വ​സം ക​ഴി​ഞ്ഞു വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ഡി​എം​കെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം പു​തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. സം​ഘം 36 പേ​രെ ഇ​തി​ന​കം ചോ​ദ്യം ചെ​യ്തു. ഉൗ​ട്ടി ജി​ല്ലാ കോ​ട​തി​യി​ലാ​ണ് കേ​സ് ന​ട​ന്നു വ​രു​ന്ന​ത്. 2017 ഏ​പ്രി​ൽ 24നാ​ണ് ബം​ഗ്ലാ​വ് ആ​ക്ര​മി​ച്ച​ത്. ബം​ഗ്ലാ​വ് പാ​റാ​വു​കാ​ര​നാ​യി​രു​ന്ന നേ​പ്പാ​ൾ സ്വ​ദേ​ശി ഓം​ബ​ഹ​ദൂ​റി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും മ​റ്റൊ​രു പാ​റാ​വു​കാ​ര​നാ​യി​രു​ന്ന കൃ​ഷ്ണ ബ​ഹ​ദൂ​റി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ബം​ഗ്ലാ​വി​ലെ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ ക​വ​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.