മേ​പ്പാ​ടി - ഫാ​ർ​മ​സി വാ​രാ​ച​ര​ണം ന​ട​ത്തി
Monday, November 22, 2021 12:12 AM IST
മേ​പ്പാ​ടി: അ​റു​പ​താ​മ​ത് ദേ​ശീ​യ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫാ​ർ​മ​സി​സ്റ്റ് ആ​ൻ ഇ​ന്‍റ​ഗ്ര​ൽ പാ​ർ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് കെ​യ​ർ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഫാ​ർ​മ​സി ദി​നാ​ച​ര​ണം ന​ട​ത്തി. മേ​പ്പാ​ടി വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പ​രി​പാ​ടി കേ​ര​ള സ്റ്റേ​റ്റ് ഫാ​ർ​മ​സി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഒ.​സി. ന​വീ​ൻ ച​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡീ​ൻ ഗോ​പ​കു​മാ​ർ ക​ർ​ത്ത മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡി​എം വിം​സ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഷി​ബു പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഫെ​ക്ഷ​ൻ ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​ർ സി​ല്ലി കു​ട്ടി ക്ലാ​സെ​ടു​ത്തു.

കോ​ളി​യാ​ടി പ​ള്ളി​യി​ൽ മോ​ഷ​ണം
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ളി​യാ​ടി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ന്‍റ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ മോ​ഷ​ണം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. നി​രീ​ക്ഷ​ണ ക്യാ​മ​റ​യു​ടെ ഡി​വി​ആ​ർ സി​സ്റ്റ​മ​ട​ക്കം മോ​ഷ്ടി​ച്ചു. പ​ണ​മ​ട​ക്കം 25000 രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.
വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​ര​ട​ക്കം സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. ഡി​വി​ആ​ർ സി​സ്റ്റം മോ​ഷ്ടി​ച്ച​തി​ന് പി​ന്നി​ൽ ദു​രൂ​ഹ​ത​യു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും മോ​ഷ​ണ ശ്ര​മം ന​ട​ന്നു.