യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Thursday, November 25, 2021 12:49 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. മാ​ർ​ച്ച് ഗേ​റ്റി​ന് മു​ന്പി​ൽ പോ​ലീ​സ് ത​ട​ഞ്ഞ​ത് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും​ത​ള്ളി​ലും ക​ലാ​ശി​ച്ചു. കൊ​ട്ടി​ഘോ​ഷി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​പ്പോ​ഴും കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം ശ​രി​യാ​യ നി​ല​യി​ല​ല്ല. ഇ​പ്പോ​ഴും വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പൊ​തു​ജ​നം ചു​ര​മി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രോ മ​റ്റ് സൗ​ക​ര്യ​ങ്ങ​ളേ കോ​ള​ജി​ൽ ഇ​തു​വ​രെ​യാ​യി​ട്ടും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്ന ബോ​ർ​ഡ് മാ​റ്റി റ​ഫ​റ​ൽ​സ് കോ​ള​ജ് എ​ന്ന ബേ​ർ​ഡാ​ക്കി മാ​റ്റ​ണ​മെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി. ​അ​ബ്ദു​ൾ അ​ഷ​റ​ഫ് കു​റ്റ​പ്പെ​ടു​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​സീ​സ് വാ​ളാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. നി​ഷാ​ന്ത്, എ​ൽ​ബി​ൻ മാ​ത്യു, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, എ​ക്ക​ണ്ടി മൊ​യ്തൂ​ട്ടി, ഷം​സീ​ർ അ​ര​ണ​പ്പാ​റ, മു​സ്ത​ഫ എ​റ​ന്പ​യി​ൽ, സി.​എ​ച്ച് സു​ഹൈ​ർ, ജോ​യ്സി ഷാ​ജു, ലേ​ഖ രാ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.