ഇ​രു​ളം-​അ​ന്പ​ല​പ്പ​ടി റോ​ഡ് ന​വീകരിക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്
Friday, November 26, 2021 12:59 AM IST
പു​ൽ​പ്പ​ള്ളി: പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​ളം-​അ​ന്പ​ല​പ്പ​ടി​യി​ലെ റോ​ഡി​ന്‍റെ ത​ക​ർ​ച്ച അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി. ത​ക​ർ​ന്ന് കി​ട​ക്കു​ന്ന ഈ ​റോ​ഡി​ൽ ആ​റ് മാ​സ​ത്തി​നി​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. എ​ന്നി​ട്ട് പോ​ലും റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. ഇ​രു​ള​ത്ത് നി​ന്ന് മ​ണ​ൽ വ​യ​ലി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ൽ അ​ന്പ​ല​പ്പ​ടി ജം​ഗ്ഷ​നി​ൽ ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​നു​ക​ൾ പൊ​ട്ടി ജ​ലം പാ​ഴാ​യി പോ​കു​ന്ന നി​ല​യി​ലാ​ണ്. ഈ ​ഭാ​ഗ​ത്ത് റോ​ഡ് ടാ​ർ​ചെ​യ്തി​രി​ക്കു​ന്ന​ത് നേ​രാ​യ രീ​തി​യി​ല​ല്ല. ഇ​വി​ടെ പൈ​പ്പ് ലൈ​നു​ക​ൾ കു​ഴി​ച്ചി​ട്ട​പ്പോ​ൾ റോ​ഡി​ന്‍റെ ഉ​യ​രം കൂ​ടി.
ഇ​തു​മൂ​ലം ഇ​തു വ​ഴി​യാ​ത്ര ചെ​യ്യു​ന്പോ​ൾ ബൈ​ക്ക് യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത് സം​ബ​ധി​ച്ച് പ​രാ​തി ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തും ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തും ഇ​തി​ൽ ഇ​ട​പ്പെ​ടു​ന്നി​ല്ല. ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി വെ​ള്ള​മൊ​ഴു​ക്കു​ന്ന​ത്മൂ​ല​മാ​ണ് റോ​ഡ് പൊ​ളി​യു​ന്ന​തെ​ന്നും റോ​ഡ് ന​ന്നാ​ക്കാ​നോ വെ​ള്ളം ത​ട​ഞ്ഞ് നി​ർ​ത്താ​നോ ഉ​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.