ബോധവത്കരണ സെ​മി​നാ​ർ നടത്തി
Saturday, November 27, 2021 12:34 AM IST
ക​ൽ​പ്പ​റ്റ: സ്ത്രീ​ധ​ന​ത്തി​നെ​തി​രെ​യും ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നെ​തി​രെ​യും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കെ​തി​രെ​യും ശ​ബ്ദ​മു​യ​ർ​ത്തി വ​നി​താ വി​ക​സ​ന വ​കു​പ്പ് ഓ​റ​ഞ്ച് ദ ​വേ​ൾ​ഡ് ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി സെ​മി​നാ​ർ ശ്ര​ദ്ധേ​യ​മാ​യി. ക​ൽ​പ്പ​റ്റ ഹ​രി​ത​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ സ്ത്രീ​ധ​ന സ​ന്പ്ര​ദാ​യം, ശൈ​ശ​വ വി​വാ​ഹം എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഡ്വ. മ​നി​ത മൈ​ത്രി​യും ഗാ​ർ​ഹി​ക പീ​ഡ​നം, സ്ത്രീ​ക​ൾ നേ​രി​ടു​ന്ന മ​റ്റ് അ​തി​ക്ര​മ​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന സാ​മൂ​ഹി​ക മാ​ന​സി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ, നീ​തി നി​ഷേ​ധം,അ​വ​കാ​ശ ലം​ഘ​നം എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഡ്വ.​കെ.​എം. തോ​മ​സും വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
സെ​മി​നാ​ർ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ കെ.​വി. ആ​ശാ​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​സി​ഡി​എ​സ് സെ​ൽ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടി. ​ഹ​ഫ്സ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഭ​ര​ണ​ഘ​ട​ന പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. ജി​ല്ല വ​നി​ത സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ എ. ​നി​സ, വു​മ​ണ്‍ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ നി​ഷ വ​ർ​ഗീ​സ്, ഫാ.​സെ​ബാ​സ്റ്റ്യ​ൻ കാ​ര​ക്കാ​ട്, കെ. ​അ​ഹ​മ്മ​ദ്, സു​രേ​ന്ദ്ര​ൻ ആ​ന​പ്പാ​റ, തു​ട​ങ്ങി വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.