കൃ​ഷി നാ​ശ​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ച്ചു
Saturday, November 27, 2021 12:34 AM IST
പു​ൽ​പ്പ​ള്ളി: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ കൃ​ഷി നാ​ശ​മു​ണ്ടാ​യ ചീ​യ​ന്പം, ചെ​ട്ടി പാ​ന്പ്ര, അ​മ​ര​ക്കു​നി, മ​ഴ​യി​ൽ റോ​ഡ് ഒ​ലി​ച്ച് പോ​യ അ​ന്പ​ത്താ​റ് ഐ​ക്ക​ര റോ​ഡ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ന്ദു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​സ്, പ​ഞ്ചാ​യ​ത്തം​ഗം എ.​വി. രാ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷി നാ​ശ​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ത്.
കൃ​ഷി നാ​ശ​മു​ണ്ടാ​യ ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കാ​ൻ ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​റോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ത​ക​ർ​ന്ന റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ന​ന്നാ​ക്കു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ടും. മേ​ഖ​ല​യി​ലെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ക​ന​ത്ത മ​ഴ​യി​ൽ ന​ശി​ച്ച​ത്.