ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ദു​രി​ത​ത്തി​ൽ
Saturday, November 27, 2021 12:34 AM IST
കാ​ട്ടി​ക്കു​ളം: തോ​ൽ​പെ​ട്ടി​യി​ലെ ടാ​ക്സി ഡ്രൈ​വ​മാ​ർ ദു​രി​ത​ത്തി​ൽ. തൊ​ട്ടു​ത്തു​ള്ള അ​യ​ൽ ജി​ല്ല​യി​ലെ കു​ട്ട​ത്ത് പോ​ലും തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു പോ​കാ​നോ മ​റ്റ് സ​ർ​വീ​സ് ന​ട​ത്താ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കു​ട​കി​ലും തോ​ൽ​പെ​ട്ടി ഇ​ക്കോ ടൂ​റി​സ​വും ഇ​രി​പ്പ് വെ​ള്ള​ചാ​ട്ട​വും ബ​ന്ധ​പ്പെ​ട്ടാ​ണ് 60 ഓ​ളം ഡ്രൈ​വ​ർ​മാ​രു​ടെ ഉ​പ​ജീ​വ​നം.
ഡ്രൈ​വ​റും യാ​ത്ര​ക്കാ​രും അ​ഞ്ഞൂ​റ് രൂ​പ മു​ട​ക്കി ആ​ർ​ടി​പി​സി​ആ​ർ എ​ടു​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി​യ​തും കേ​ര​ള​ത്തി​ൽ ഇ​ന്ധ​ന​വി​ല കു​റ​യാ​ത്ത​തും ഡ്രൈ​വ​ർ​മാ​ർ​ക്ക് തി​രി​ച്ച​ടി​യാ​യെ​ന്ന് ഡ്രൈ​വ​ർ കെ.​ബി. ഹം​സ പ​റ​ഞ്ഞു.
അ​ടി​യ​ന്ത​ര​മാ​യി സം​സ്ഥാ​നം ഇ​ന്ധ​ന​വി​ല കു​റ​യ്ക്ക​ണ​മെ​ന്നും ക​ർ​ണാ​ട​ക​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ആ​ർ​ടി​പി​സി ആ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ തീ​രു​മാ​നം പി​ൻ​വ​ലി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റ​ക​ണ​മെ​ന്നും ഹം​സ പ​റ​ഞ്ഞു.