സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​പി നി​ശ്ച​യി​ച്ച സ​മ​യം വ​രെ പ്ര​വ​ർ​ത്തി​ക്ക​ണം: ജി​ല്ലാ വി​ക​സ​നസ​മി​തി
Sunday, November 28, 2021 12:20 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഒ​പി​ക​ൾ നി​ശ്ച​യി​ച്ച സ​മ​യം വ​രെ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം നി​ർ​ദേ​ശി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലു​ള​ള സൗ​ക​ര്യ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യ രീ​തി​യി​ൽ ല​ഭ്യ​മാ​ക​ണം. ഇ​ക്കാ​ര്യം ഡി​എം​ഒ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ശ്ച​യി​ച്ച സ​മ​യം വ​രെ ഒ​പി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു. ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​ൽ പ്ര​വ​ർ​ത്ത​നം നി​ല​ച്ച ഐ​സി​യു സം​വി​ധാ​നം പു​നാ​രം​ഭി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ആ​രോ​ഗ്യ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.

പ​ട്ടി​ക​വ​ർ​ഗ​ക്കാ​രു​ടെ ഭ​വ​ന നി​ർ​മാ​ണം പോ​ലു​ള​ള പ​ദ്ധ​തി​ക​ളി​ലെ നി​ർ​മാ​ണ പാ​ളി​ച്ച​ക​ളും ഫ​ണ്ട് വി​നി​യോ​ഗ രീ​തി​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണം. നി​ല​വി​ലു​ള​ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നു​ള​ള പ്രൊ​പ്പോ​സ​ൽ സ​മ​ർ​പ്പി​ക്കു​ന്പോ​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ ഗൗ​ര​വ​ത്തി​ലെ​ടു​ക്ക​ണം.​വൈ​ത്തി​രി ആ​ന​മ​ല കോ​ള​നി​വാ​സി​ക​ളു​ടെ ഭ​വ​ന നി​ർ​മാ​ണ​ത്തി​നു​ള്ള ത​ട​സ​ങ്ങ​ൾ നീ​ങ്ങി​യ​താ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കാ​വു​ന്ന​താ​ണെ​ന്നും ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

എ​സ്എ​സ്എ​ൽ​സി പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​ന് ഇ​തു​വ​രെ സീ​റ്റ് ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ തി​ട്ട​പ്പെ​ടു ത്ത​ണ​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി നി​യ​മി​ക്ക​പ്പെ​ട്ട മെ​ന്‍റ​ർ അ​ധ്യാ​പ​ക​രെ സ്കൂ​ളു​ക​ളി​ലെ മ​റ്റ് ജോ​ലി​ക​ൾ​ക്ക് നി​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. ആ​വ​ശ്യ​മെ​ങ്കി​ൽ സ്കൂ​ളു ക​ളി​ൽ പ​രി​ശോ​ധ ന​ട​ത്താ​നും പ​രാ​തി​ക​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​കു​ന്ന​വ​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വ​നം വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന ന​ഷ്ട പ​രി​ഹാ​ര​തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്നും ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നാ​യി പ്രൊ​പ്പോ​സ​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു.

ഡ​ബ്ല്യു​സി​എ​സ് നി​ബ​ന്ധ​ന​ക​ൾ കാ​ര​ണം ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് അ​നു​മ​തി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ പ്ര​തി​നി​ധി കെ.​എ​ൽ. പൗ​ലോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യം സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ തീ​രു​മാ​ന​മാ​ക്കേ​ണ്ട​താ​ണെ​ന്നും ജി​ല്ലാ വി​ക​സ​ന സ​മി​തി​യു​ടെ നി​ർ​ദേ​ശം ഉ​ൾ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​രി​ന് ന​ൽ​കാ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ നി​ർ​ബ​ന്ധ​മാ​യി പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. എ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ അ​സൗ​ക​ര്യം നേ​രി​ടു​ന്ന പ​ക്ഷം മു​ൻ​കൂ​ട്ടി അ​നു​വാ​ദം വാ​ങ്ങ​ണം. അ​ല്ലാ​ത്ത​പ​ക്ഷം പ​ങ്കെ​ടു​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടാ​നും വി​ക​സ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.