വ​നി​താ സം​ഗ​മം ന​ട​ത്തി
Sunday, November 28, 2021 12:20 AM IST
ക​ൽ​പ്പ​റ്റ: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്‌​ ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ സം​ഗ​മം ന​ട​ത്തി. ഇന്ധന, അ​വ​ശ്യ​സാ​ധ​ന വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ജ​ന​ങ്ങ​ളെ ര​ക്ഷി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​രെ​ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
ടി.​സി​ദ്ദി​ഖ് എം​എ​ൽ​എ ന​യി​ക്കു​ന്ന ജ​ന ജാ​ഗ്ര​ത യാ​ത്ര വി​ജ​യി​പ്പി​ക്കാ​നും 250 മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. വ​നി​താ സം​ഗ​മം ടി.​സി​ദ്ദീ​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്‌​സ് ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​പി. പു​ഷ്പ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ആ​ലി, ജി. ​വി​ജ​യ​മ്മ, ഉ​ഷാ ത​ന്പി , സി.​പി. ദേ​വു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.