മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തു പ​രി​സ​ര​ത്ത് മാ​ലി​ന്യ കൂ​ന്പാ​രം
Sunday, November 28, 2021 12:20 AM IST
മേ​പ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ല. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കുക​യാ​ണ്. ഹ​രി​ത ക​ർ​മ്മസേ​ന യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് വീ​ടു​ക​ളി​ൽ​നി​ന്ന് വീ​ടു​ക​ളി​ൽ നി​ന്ന് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം ആ​ണ് ചാ​ക് ക​ണ​ക്കി​ന് പ​ഞ്ചാ​യ​ത് പ​രി​സ​ര​ത്തു നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം ശ​ക്ത​മാ​ണ്.
എ​ന്നാ​ൽ മാ​ലി​ന്യ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മാ​ലി​ന്യം കൊ​ണ്ടു പോ​കു​ന്ന ക്ലീ​ൻ കേ​ര​ള പ​ദ്ധ​തി​യി​ൽ ഇ​പ്പോ​ൾ മാ​ലി​ന്യം എ​ടു​ക്കാ​ത്ത​ത് ആ​ണ് ഇ​ത്ത​ര​ത്തി​ൽ കു​ന്നു കൂ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ഭ​ര​ണ സ​മി​തി പ​റ​യു​ന്ന​ത്. മാ​ലി​ന്യം കൊ​ണ്ടു​പോ​വു​ന്ന​തി​നാ​യി സ്വ​കാ​ര്യ ഏ​ജ​ൻ​സി ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ നീ​ക്കം ചെ​യ്യു​മെ​ന്നും പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​നീ​റ മു​ഹ​മ്മ​ദ് റാ​ഫി വ്യ​ക്ത​മാ​ക്കി