ക​ക്കൂ​സ് മാ​ലി​ന്യം പ​ര​ന്നൊ​ഴു​കി മാ​ന​ന്ത​വാ​ടി ബ​സ്‌​സ്റ്റാ​ൻ​ഡും പ​രി​സ​ര​വും
Sunday, November 28, 2021 12:21 AM IST
മാ​ന​ന്ത​വാ​ടി: ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ക​യ​റ​ണ​മെ​ങ്കി​ൽ മൂ​ക്ക് പൊ​ത്തി ക​യ​റേ​ണ്ട അ​വ​സ്ഥ. ക​ക്കൂ​സ് മാ​ലി​ന്യം പ​ര​ന്നൊ​ഴു​കി സ്റ്റാ​ൻ​ഡും പ​രി​സ​ര​വും ദു​ർ​ഗ​ന്ധ പൂ​രി​ത​മാ​ണ്. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​പ്പോ​ൾ കു​റ​ച്ച് കു​മ്മാ​യം വി​ത​റി​യ​ത​ല്ലാ​തെ മ​റ്റു ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ യാ​ത്ര​കാ​രും ബ​സ്‌ ജീ​വ​ന​കാ​രും മൂ​ക്ക് പൊ​ത്തി​യാ​ണ് ന​ട​ക്കു​ന്ന​ത്.
മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ പു​രു​ഷ​ൻ​മാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ശു​ചി​മു​റി മാ​ലി​ന്യ​ങ്ങ​ളാ​ണ് സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര​ത്തും പ​ര​ന്നൊ​ഴു​കു​ന്ന​ത്.
വി​ദ്യാ​ർഥി​ക​ളും കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും ക​ക്കൂ​സ് മാ​ലി​ന്യം കെ​ട്ടി​കി​ട​ക്കു​ന്ന​തി​നാ​ൽ ഏ​റെ ദു​രി​ത​ത്തി​ലാ​യി​രി​ക്ക​യാ​ണ്. ക​ക്കൂ​സ്മാ​ലി​ന്യ ടാ​ങ്കും പ​ര​ന്നൊ​ഴു​കു​ന്ന മാ​ലി​ന്യ​വും ശു​ചീ​ക​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.