ച​രി​ത്ര​ത്തെ വ​ക്രീ​ക​രി​ക്കു​ന്നത് അ​ധി​നി​വേ​ശ വി​രു​ദ്ധ സ​മ​ര​ത്തി​ൽ പ​ങ്കി​ല്ലാ​ത്ത​വ​ർ: മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ
Wednesday, December 1, 2021 12:34 AM IST
ക​ൽ​പ്പ​റ്റ: രാ​ജ്യ​ത്തി​ന്‍റെ അ​ധി​നി​വേ​ശ വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ലോ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ലോ പ്ര​സ്താ​വ്യ​മാ​യ ഒ​രു പ​ങ്കു​മി​ല്ലാ​ത്ത​വ​ർ വ​ർ​ത്ത​മാ​ന​കാ​ല​ത്ത് ച​രി​ത്ര​ത്തെ വ​ക്രീ​ക​രി​ക്കാ​നും ത​ല​കീ​ഴാ​യി നി​ർ​ത്താ​നും ശ്ര​മി​ക്കു​ന്ന​ത് പ​രി​താ​പ​ക​ര​മാ​ണെ​ന്നും അ​വ​ർ​ക്ക് പ​ഴ​ശി​യെ​പോ​ലെ​യു​ള്ള ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ളു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ മൂ​ല്യം പ​ക​ർ​ന്നു കൊ​ടു​ക്കേ​ണ്ട​ത് ഇ​ന്നി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണെ​ന്നും തു​റ​മു​ഖം, മ്യൂ​സി​യം, പു​രാ​വ​സ്തു മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ . മാ​ന​ന്ത​വാ​ടി പ​ഴ​ശി​കു​ടീ​ര​ത്തി​ൽ ന​ട​ന്ന ഇ​രു​നൂ​റ്റി​പ്പ​തി​നേ​ഴാ​മ​ത് പ​ഴ​ശി​ദി​നാ​ച​ര​ണ​വും ച​രി​ത്ര​സെ​മി​നാ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് സം​സ്ഥാ​ന പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ഒ.​ആ​ർ കേ​ളു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി. ​കെ. ര​ത്ന​വ​ല്ലി, സ​ബ് ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി, പു​രാ​വ​സ്തു വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഇ.​ദി​നേ​ശ​ൻ, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.