സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ നൈ​പു​ണ്യം പ​ദ്ധ​തി ശ്ര​ദ്ധേ​യം
Friday, December 3, 2021 12:28 AM IST
മേ​പ്പാ​ടി: സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന നൈ​പു​ണ്യം പ​ദ്ധ​തി ശ്ര​ദ്ധേ​യ​മാ​കു​ന്നു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച ഹാ​ൻ​ഡ് വാ​ഷി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം സ്കൂ​ളി​ൽ ന​ട​ന്നു. മേ​പ്പാ​ടി പ​ഞ്ചാ​യ​ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ൽ അ​ധി​ഷ്ഠി​ത​മാ​യ ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നൈ​പു​ണ്യം പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ്കൂ​ളി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ അ​വ​രെ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ സ​ജി​നി, അ​യൂ​ബ്, രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.