“വാ​ർ​ത്ത​ക​ളു​ടെ വ​സ്തു​താ പ​രി​ശോ​ധ​ന​യ്ക്ക് സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം’’
Friday, December 3, 2021 12:31 AM IST
ക​ൽ​പ്പ​റ്റ: നി​ർ​മി​ത ബു​ദ്ധി​യു​ടെ​യും മ​ത്സ​രാ​ധി​ഷ്ടി​ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും കാ​ല​ത്ത് വാ​ർ​ത്ത​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ വ​സ്തു​താ പ​രി​ശോ​ധ​ന അ​നി​വാ​ര്യ​മെ​ന്ന് പ്ര​മു​ഖ ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ വി​ദ​ഗ്ധ​ൻ സു​നി​ൽ പ്ര​ഭാ​ക​ർ. ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പും വ​യ​നാ​ട് പ്ര​സ് ക്ല​ബും സം​യു​ക്ത​മാ​യി ജി​ല്ല​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മാ​ധ്യ​മ ശി​ൽ​പ​ശാ​ല​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ തെ​റ്റാ​യ​തും അ​പൂ​ർ​ണ​മാ​യ​തു​മാ​യ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്ക​പ്പെ​ടു​ന്ന​ത് സ​മൂ​ഹ​ത്തി​ൽ ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കും. സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ​സ്തു​താ വി​രു​ദ്ധ​മാ​യ വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക താ​ൽ​പ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കും. സാ​ധാ​ര​ണ​ജ​ന​ങ്ങ​ൾ വി​വ​ര​ങ്ങ​ൾ​ക്കാ​യി ഏ​റെ വി​ശ്വാ​സ​ത്തോ​ടെ ആ​ശ്ര​യി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ൾ വി​ഷ​യാ​വ​ത​ര​ണ​ത്തി​ൽ ഏ​റെ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തും ശ​രി​യാ​യ വി​വ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കേ​ണ്ട​തും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ൽ​പ്പ​റ്റ വൈ​ൻ​ഡ് വാ​ലി​യി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല ജി​ല്ലാ ക​ള​ക്ട​ർ എ.​ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ധീ​നം ശ​ക്ത​മാ​യ​തി​നാ​ൽ മ​ത്സ​ര​ബു​ദ്ധി​യോ​ടെ വാ​ർ​ത്ത​ക​ൾ അ​വ​ത​രി​പ്പി​ക്കേ​ണ്ടി വ​രു​ന്പോ​ഴും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ അ​ർ​ധ സ​ത്യ​ങ്ങ​ളു​ടെ വാ​ഹ​ക​രാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഓ​ർ​മി​പ്പി​ച്ചു. വ​യ​നാ​ട് പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​മു​ഹ​മ്മ​ദ്, പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി നി​സാം കെ. ​അ​ബ്ദു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.