പ്രൊ​ബേ​ഷ​ൻ പ​ക്ഷാ​ച​ര​ണ സ​മാ​പ​ന​വും മാ​ധ്യ​മ ശി​ൽ​പ​ശാ​ല​യും
Saturday, December 4, 2021 12:43 AM IST
ക​ൽ​പ്പ​റ്റ: പ്രൊ​ബേ​ഷ​ൻ പ​ക്ഷാ​ച​ര​ണ സ​മാ​പ​ന​വും താ​ലൂ​ക്ക്ത​ല മാ​ധ്യ​മ ശി​ൽ​പ​ശാ​ല​യും ഇ​ന്ന് വ​യ​നാ​ട് പ്ര​സ് ക്ല​ബി​ൽ ന​ട​ക്കും. രാ​വി​ലെ 11 ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങ് ക​ൽ​പ്പ​റ്റ ഡി​വൈ​എ​സ്പി എം.​ഡി. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ’പ്രൊ​ബേ​ഷ​ൻ സം​വി​ധാ​നം’, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ ആ​ഫ്റ്റ​ർ കെ​യ​ർ പ​ദ്ധ​തി​ക​ളും സേ​വ​ന​ങ്ങ​ളും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ജി​ല്ലാ പ്ര​ബേ​ഷ​ൻ ഓ​ഫീ​സ് റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രാ​യ മ​ജേ​ഷ് രാ​മ​ൻ, ജി​ബി​ൻ കെ. ​ഏ​ലി​യാ​സ് എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.
ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​കെ. പ്ര​ജി​ത്ത്, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സി.​കെ. സു​നി​ൽ​കു​മാ​ർ, പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി നി​സാം കെ. ​അ​ബ്ദു​ള്ള, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം. ​ക​മ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.