യുവാവ് വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, December 4, 2021 12:44 AM IST
ക​ൽ​പ്പ​റ്റ: ക​ന്പ​ള​ക്കാ​ട് വ​ണ്ടി​യാ​ന്പ​റ്റ​യി​ൽ യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വ​ണ്ടി​യാ​ന്പ​റ്റ പൂ​ള​ക്കൊ​ല്ലി കോ​ള​നി​യി​ലെ ച​ന്ദ്ര​ൻ(48), ലി​നീ​ഷ്(21) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്ന് പ്ര​ദേ​ശ​ത്ത് സ്ഥി​ര​മാ​യി ന​ട​ക്കു​ന്ന വ​ന്യ​മൃ​ഗ​വേ​ട്ട​യെ​ക്കു​റി​ച്ചും ക​ള്ള​ത്തോ​ക്ക് നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ചും പോ​ലീ​സി​ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക ശ്ര​മം, ആ​യു​ധ നി​രോ​ധ​ന നി​യ​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
അ​ക​ലെ നി​ന്നാ​ണ് ജ​യ​ന് വെ​ടി​യേ​റ്റ​തെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് പ്ര​ദേ​ശ​ത്തെ നാ​യാ​ട്ടു​കാ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​ത്. വ​ണ്ടി​യാ​ന്പ​റ്റ​യി​ലു​ള്ള ത​ങ്ങ​ളു​ടെ വ​യ​ലി​ൽ കാ​ട്ടു​പ​ന്നി​യെ തു​ര​ത്താ​ൻ പോ​യ​പ്പോ​ൾ പു​റ​മെ നി​ന്നു മ​റ്റാ​രോ വെ​ടി​വ​ച്ചെ​ന്നാ​ണ് മ​രി​ച്ച ജ​യ​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ളും ഇ​തേ സൂ​ച​ന ന​ൽ​കി​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തെ നാ​യാ​ട്ടു​കാ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​ത്.
ച​ന്ദ്ര​നും ലി​നീ​ഷും ഇ​ട​യ്ക്കി​ടെ മൃ​ഗ​വേ​ട്ട​യ്ക്ക് പോ​കാ​റു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്നു പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഇ​രു​വ​രും കു​റ്റം സ​മ്മ​തി​ച്ച​ത്. നാ​യാ​ട്ടി​നി​ടെ കാ​ട്ടു​പ​ന്നി​യാ​ണെ​ന്നു ക​രു​തി വെ​ടി​വ​ച്ച​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
നാ​ട​ൻ ക​ള്ള​ത്തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് ച​ന്ദ്ര​നും ലി​നീ​ഷും നാ​യാ​ട്ടി​നി​റ​ങ്ങി​യ​ത്. വ​യ​ലി​ൽ ആ​ള​ന​ക്കം കേ​ട്ട് കാ​ട്ടു​പ​ന്നി​യാ​ണെ​ന്നു ക​രു​തി വെ​ടി​വ​ച്ച​പ്പോ​ഴാ​ണ് ജ​യ​നും കു​ടെ​യു​ണ്ടാ​യി​രു​ന്ന ശ​ര​ണി​നും പ​രി​ക്കേ​റ്റ​ത്. ജ​യ​ന്‍റെ ക​ഴു​ത്തി​നാ​ണ് വെ​ടി​യേ​റ്റ​ത്. മ​നു​ഷ്യ​രു​ടെ ക​ര​ച്ചി​ൽ കേ​ട്ട​പ്പോ​ഴാ​ണ് വെ​ടി​യേ​റ്റ​ത് കാ​ട്ടു​പ​ന്നി​ക്ക​ല്ലെ​ന്ന് ര​ണ്ടു​പേ​ർ​ക്കും മ​ന​സി​ലാ​യ​ത്. പെ​ട്ട​ന്നു​ത​ന്നെ ഇ​വ​ർ സ്ഥ​ല​ത്ത് നി​ന്നു ര​ക്ഷ​പ്പെ​ട്ട് തോ​ക്കും വെ​ടി​മ​രു​ന്നും ചാ​ക്കി​ലാ​ക്കി മ​ണ്ണി​ന​ടി​യി​ൽ കു​ഴി​ച്ചി​ട്ടു. ഇ​ത് തെ​ളി​വെ​ടു​പ്പി​നി​ടെ ഇ​ന്ന​ലെ പ്ര​തി​ക​ൾ ത​ന്നെ പോ​ലീ​സി​നു കാ​ണി​ച്ചു​കൊ​ടു​ത്തു. ക​ള്ള​ത്തോ​ക്ക് നി​ർ​മി​ച്ച ആ​ളെ​ക്കു​റി​ച്ചു​ള​ള വി​വ​ര​ങ്ങ​ളും പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.