പെ​രി​ക്ക​ല്ലൂ​ർ കാ​ട്ടു​നാ​യ്ക്ക കോ​ള​നി സ​ന്ദ​ർ​ശി​ച്ചു
Sunday, December 5, 2021 12:55 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ പെ​രി​ക്ക​ല്ലൂ​ർ കാ​ട്ടു​നാ​യ്ക്ക​കോ​ള​നി​യി​ലെ പ​ത്ത് സെ​ന്‍റ് സ്ഥ​ല​ത്ത് എ​ട്ട് വീ​ടു​ക​ളി​ലാ​യി പ​തി​നാ​റ് കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന കോ​ള​നി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കാ​ൻ യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​കാ​ത്ത​ത് ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. മ​ധു. ‌
ബി​ജെ​പി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ കോ​ള​നി സ​ന്ദ​ർ​ശി​ക്കു​ക​യും കോ​ള​നി​ക്കാ​രു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്കു​ക​യും ചെ​യ്തു. കോ​ള​നി​ക്കാ​രെ അ​ടി​യ​ന്ത​ര​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും കോ​ള​നി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ബി​ജെ​പി വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് മ​ല​വ​യ​ൽ, ഷാ​ജി​ദാ​സ്, ഷൈ​ജു പു​ലി​ക്കു​ത്തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ള​നി സ​ന്ദ​ർ​ശി​ച്ച​ത്.