എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം 19ന്
Sunday, December 5, 2021 12:55 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് എ​ക്യു​മെ​നി​ക്ക​ൽ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ 19ന് ​ആ​ഘോ​ഷി​ക്കും. സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി സൂ​നോ​റ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക.
ക​രോ​ൾ ഗാ​ന മ​ത്സ​രം, ക്രി​സ്മ​സ് പ​പ്പ മ​ത്സ​രം എ​ന്നി​വ​യും ന​ട​ക്കും. പ്ല​സ്ടു​വി​ന് ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും. വൈ​കി​ട്ട് 4.30ന് ​ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തോ​ടെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഏ​ഴി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മാ​ന​ന്ത​വാ​ടി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫോ​റം പ്ര​സി​ഡ​ന്‍റ് ഫാ.​ജെ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഫാ.​പോ​ൾ ആ​ൻ​ഡ്രൂ​സ് ആ​മു​ഖ പ്രാ​ർ​ഥ​ന ന​ട​ത്തും. ഗ്ലാ​ഡ്സ​ണ്‍ ജേ​ക്ക​ബ് ബൈ​ബി​ൾ പാ​രാ​യ​ണം ചെ​യ്യും. അ​സം​പ്ഷ​ൻ എ​സ്എ​ച്ച് കോ​ണ്‍​വ​ന്‍റ് പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കും. ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മോ​ണ്‍.​റ​വ.​ഡോ.​തോ​മ​സ് കാ​ഞ്ഞി​ര​മു​ക​ളി​ൽ, ഫാ.​ജോ​ർ​ജ് വ​ർ​ഗീ​സ് ക​വു​ങ്ങും​പി​ള്ളി​ൽ, ഫാ.​വ​ർ​ഗീ​സ് മ​ണ്ഡ്ര​ത്ത്, വ​ർ​ഗീ​സ് കാ​ട്ടാ​ന്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.