അ​ടു​ക്ക​ള​മു​റ്റ​ത്ത് കോ​ഴി​വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം
Saturday, January 15, 2022 11:32 PM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ 1200 കു​ടും​ബ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന അ​ടു​ക്ക​ള മു​റ്റ​ത്തെ കോ​ഴി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ 2021- 22വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഓ​രോ വാ​ർ​ഡി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 60 ഗു​ണ​ഭോ​ക്തൃ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് മു​ട്ട​ക്കോ​ഴി​ക​ളെ വീ​തം വി​ത​ര​ണം ചെ​യ്യും.

കൂ​ടാ​തെ 60 ഭി​ന്ന​ശേ​ഷി കു​ടും​ബ​ങ്ങ​ൾ​ക്ക് 25 കോ​ഴി​ക​ളെ​യും അ​വ​യെ വ​ള​ർ​ത്താ​നു​ള്ള കൂ​ടും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 50 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടു​കൂ​ടി ന​ൽ​കും. പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ നി​ർ​വ​ഹി​ച്ചു.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ടി. ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ ശോ​ഭ​ന സു​കു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​ൽ​പ്പ​ള്ളി മൃ​ഗാ​ശു​പ​ത്രി സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​കെ.​എ​സ്. പ്രേ​മ​ൻ, അ​സി​സ്റ്റ​ന്‍റ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ സി.​ഡി. റോ​ഷ്ന, എ.​കെ. ര​മേ​ശ​ൻ, വി.​ടി. ഗോ​പി​നാ​ഥ്, പി.​കെ. സു​നി​ത, പി.​കെ. ര​തീ​ഷ്, എം.​ആ​ർ. ബി​ന്ദു, പി.​കെ. അ​രു​ന്ധ​തി, വി.​എം. ജോ​സ​ഫ്, സ​ന്തോ​ഷ് കു​മാ​ർ, ജ​യാ സു​രേ​ഷ്, പി.​ജെ. മാ​ത്യു തു​ട​ങ്ങി​യ​വ​ർ വാ​ർ​ഡു​ത​ല കോ​ഴി വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.